ക്ലാർക്ക് കം കമ്പ്യൂട്ടർ ഓപ്പറേറ്റർ

Share:

കോഴിക്കോട് : കേരള ഷോപ്പ്സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡിൻെറ കോഴിക്കോട് ജില്ലാ ഓഫീസിലേക്ക് ക്ലാർക്ക് കം കമ്പ്യൂട്ടർ ഓപ്പറേറ്ററുടെ നിലവിലുള്ള ഒരു ഒഴിവിലേക്ക്, ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലി ചെയ്യാൻ താൽപര്യമുള്ള സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്ത് വരുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

പ്രതിഫല സ്കെയിൽ 26,700- 60,300 രൂപ.

അപേക്ഷകർ വകുപ്പ് മേധാവിയുടെ നിരാക്ഷേപ സാക്ഷ്യപത്രവും ബയോഡാറ്റയും സഹിതം വഞ്ചിയൂരിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ അപേക്ഷകള്‍ സമര്‍പ്പിക്കണം.

കൂടുതൽ വിവരങ്ങൾക്ക് : 0495 2372434, 0471 2572758.

Share: