എങ്ങനെ സമ്പന്നനാകാം എളുപ്പത്തില്‍-17

Share:

നിങ്ങളുടെ ആശയങ്ങള്‍ക്ക് ഏറ്റവും

വലിയ പ്രതിഫലം എങ്ങനെ നേടാം?

നിഗൂഢമാക്കിവെച്ചിരിക്കുന്ന ഒരാശയത്തിന് ഒരു വിലയുമില്ല. നല്ല പ്രതിഫലവും ഉദ്യോഗക്കയറ്റവും വര്‍ദ്ധിച്ച വേതനവും ബോണസും മറ്റെല്ലാ ആനുകൂല്യങ്ങളും എന്തെങ്കിലും മെച്ചപ്പെടുത്തുന്നതിനുള്ള ഏതെങ്കിലും ആശയം സൃഷ്ടിച്ചതിനു കിട്ടുന്നതിനുള്ള ഏകമാര്‍ഗ്ഗം നിങ്ങളുടെ ആശയം മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുക എന്നതാണ്.

ആശയവിനിമയത്തിന് എളുപ്പമായ, എന്നാല്‍ അത്യന്താപേക്ഷിതമായ, മൂന്നു ചുവടുകളുണ്ട്. അവ താഴെ കൊടുക്കുന്നു. വീണ്ടും വീണ്ടും വായിക്കുക. പഠിക്കുക അവയെപ്പറ്റി ചിന്തിക്കുക. അവ ഓര്‍ത്തിരിക്കുക. അവ എഴുതിവെക്കുക. കൂടെക്കൂടെ, വീണ്ടും വീണ്ടും വായിക്കുക.

എന്തുകൊണ്ട്? കാരണം എളുപ്പത്തില്‍ കൂടുതല്‍ സമ്പന്നനാകാനുള്ള അത്യന്താപേക്ഷിത പ്രവര്‍ത്തനങ്ങള്‍ താഴെപ്പറയുന്ന മൂന്നു ചുവടുകളാണ്.

(1) ചിന്തിക്കുക, ഉയര്‍ന്നരീതിയില്‍ ചിന്തിക്കുക!

(2) എഴുതിവയ്ക്കുക!

(3) തുറന്നുപറയുക!

അതെളുപ്പമാണ് – എങ്ങനെയെന്നറിയുമ്പോള്‍!

അതിനാല്‍ ….. എങ്ങനെയെന്നത് ഇതാ, ഇവിടെ:

(1) ചിന്തിക്കുക!

വസ്തുക്കള്‍ മെച്ചപ്പെടുത്താനുള്ള ആശയങ്ങള്‍ ചിന്തിച്ചെടുക്കുകയെന്നത് ഹര്‍ഷമുണ്ടാക്കുന്നതും പ്രചോദനാത്മകവുമാണ്. ഒരു പുതിയ മാനവും ഉദ്ദേശ്യവും നിങ്ങളുടെ ചിന്ത കൈവരിക്കും. ഒരു ക്രിയാത്മക വ്യക്തിത്വം നിങ്ങള്‍ വികസിപ്പിക്കും! ഓരോ പുതിയ ആശയവും – ചെറിയ മെച്ചപ്പെടുത്തലിനുള്ള ആശയം പോലും – നിങ്ങളുടെ വിജയമാനോഭാവത്തെ പടുത്തുയര്‍ത്തും. ഒരു വിജയി എന്ന നിലയില്‍ നിങ്ങള്‍ കാണപ്പെടും, പ്രവര്‍ത്തിക്കും, സംസാരിക്കും!

നിങ്ങള്‍ ചിന്തിച്ചെടുക്കുന്ന ഓരോ പുതിയ ആശയവും കൂടുതല്‍ ആശയങ്ങള്‍ക്കും കൂടുതല്‍ വിജയത്തിനും വഴിതെളിക്കും.

ഓരോരുത്തരും ചിന്തിക്കുമ്പോള്‍ ചിന്തകളുടെ ചങ്ങല സൃഷ്ടക്കപ്പെടുന്നു. വസ്തുക്കള്‍ മെച്ചപ്പെടുത്താനുള്ള ആശയങ്ങളെപ്പറ്റി ചിന്തിക്കുമ്പോള്‍ ഇതു പ്രത്യേകിച്ച് യാഥാര്‍ത്ഥ്യമാകുന്നു. ഒരാശയം മറ്റൊരാശയവുമായി ബന്ധിക്കുന്നു… പിന്നെ മറ്റൊന്ന് …. അവിടെ നിന്നും വേറൊന്ന്…. അങ്ങനെ നിങ്ങള്‍ ചിന്തിച്ചെടുക്കുന്ന ഓരോ ആശയവും വികസിപ്പിക്കുകയും നീട്ടുകയും ചെയ്ത് അവസാനിക്കാത്ത ആശയങ്ങളുടെ ചങ്ങലയാക്കുന്ന പ്രവൃത്തി തുടര്‍ന്നുകൊണ്ടിരിക്കുക.

എങ്ങനെയെന്ന് ഇതാ:

നിങ്ങളുടെ ആശയത്തിന് 61 മാന്ത്രികചോദ്യങ്ങള്‍ ബാധകമാക്കുക. ആശയങ്ങളുടെ ഇടതടവില്ലാത്ത ഒരു ചങ്ങല നിങ്ങള്‍ സ്ഫുരിപ്പിക്കും.

അതുശരി! ആദ്യം ആശയങ്ങള്‍ സ്ഫുരിപ്പിക്കാന്‍ 61 മാന്ത്രികചോദ്യങ്ങള്‍ പ്രയോഗിക്കുക. എന്നിട്ട്, അതേ ചോദ്യങ്ങള്‍ തന്നെ സ്ഫുരിപ്പിക്കപ്പെട്ട ആശയങ്ങള്‍ക്ക് വീണ്ടും ബാധകമാക്കുക! ഫലം അത്ഭുതകരമായിരിക്കും! ആശയങ്ങള്‍ സൃഷ്ടിക്കുന്നതിനും അവയെ വികസിപ്പിക്കുന്നതിനും കൂടുതല്‍ ആശയങ്ങള്‍ക്ക് ഒരു സ്പ്രിംഗ്ബോര്‍ഡുപോലെ അവയെ ഉപയോഗിക്കുന്നതിനും നിങ്ങളുടെ അധീനതയില്‍ ഒരു പരിപൂര്‍ണ്ണ പദ്ധതിയുണ്ടെന്ന് സഹര്‍ഷം നിങ്ങള്‍ കണ്ടെത്തും.

അതിനാല്‍ …… എളുപ്പത്തില്‍ കൂടുതല്‍ ധനവാനാകാന്‍ അവശ്യം വേണ്ട ആദ്യചുവട ‘ചിന്തിക്കുക’ എന്നതാണ്. അദ്ധ്യായങ്ങള്‍ 12-ലും 13-ലും ഇതു വിശദമായി പഠിപ്പിച്ചിട്ടുണ്ട്. വീണ്ടും അവ ആവര്‍ത്തിക്കേണ്ട ആവശ്യമില്ല. ആ അദ്ധ്യായങ്ങള്‍ നിങ്ങള്‍ വീണ്ടും വായിക്കുക, കാരണം, ചിന്തിക്കുന്നതിനുള്ള ഏറ്റവും വിജയകരമായ സമ്പ്രദായങ്ങള്‍ അവ പഠിപ്പിക്കുന്നു.

എന്തും മെച്ചപ്പെടുത്തുന്നതിനുള്ള സാദ്ധ്യമായ എല്ലാ ആശയവും കണ്ടെത്തുന്നതിനും വിലയിരുത്തുന്നതിനും നിങ്ങളെ സഹായിക്കുന്ന 61 മാന്ത്രികചോദ്യങ്ങള്‍ 12, 13 അദ്ധ്യായങ്ങളില്‍ കൊടുത്തിട്ടുണ്ട്.

(2) എഴുതിവെയ്ക്കുക!

ഒരാശയം സ്ഫുരിച്ചുകഴിഞ്ഞാലുടന്‍ തന്നെ – അത് എഴുതിവെയ്ക്കുക! ഉടന്‍ തന്നെ അതെഴുതിവെക്കുക!

ഒരു പുതിയ ആശയം മെച്ചപ്പെടുത്താനോ, അത് വികസിപ്പിക്കാനോ പൂര്‍ണ്ണമാക്കാനോ മനസ്സിലുദിച്ചാലുടന്‍ ശ്രമിക്കരുത്.

ആദ്യം എഴുതിവെയ്ക്കുക – ആശയം സ്ഫുരിച്ച അതേരീതിയില്‍ ഒരാശ്യത്തിന്‍റെ (ഭാഗികമോ അപൂര്‍ണ്ണമോ ആയ ആശയത്തിന്‍റെ പോലും) സുരക്ഷിത സ്ഥാനം കടലാസ്സില്‍ മാത്രമാണ്!

നിങ്ങളുടെ ആശയം സുരക്ഷിതമായി കടലാസ്സില്‍ എഴുതി വെയ്ക്കപ്പെട്ടുകഴിഞ്ഞാല്‍, പിന്നെ നിങ്ങള്‍ക്ക് അതില്‍ നോക്കാം, അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം, അതു മെച്ചപ്പെടുത്തുന്നതിനുള്ള സാദ്ധ്യമായ എല്ലാവഴിയും ചിന്തിക്കാം – നിങ്ങളുടെ ആശ്യത്തെപ്പറ്റി പുതിയ ആശയങ്ങള്‍ സ്ഫുരിപ്പിക്കുന്നതിനുള്ള മാന്ത്രിക ചോദ്യങ്ങള്‍ ഉപയോഗിച്ച്. എന്നിട്ട് ബന്ധപ്പെട്ട എല്ലാ ആശയങ്ങളും എഴുതിവെക്കുക – ഈ രീതി പുതിയ ആശയങ്ങളെ സ്ഫുരിപ്പിക്കും.

ആശയങ്ങള്‍ എഴുതിവെയ്ക്കാന്‍ നിങ്ങളുടെ പ്രവര്‍ത്തന രീതിയെ സഹായിക്കുന്ന ഏതു സമ്പ്രദായവും ഉപയോഗിക്കാം – 3×5 കാര്‍ഡുകള്‍, നോട്ടുബുക്കുകള്‍, 81/2 x 11 ലെറ്റര്‍ ഷീറ്റുകള്‍ (ഡ്രായറിലോ ക്യാബിനെറ്റിലോ ഫയല്‍ ചെയ്യുന്നവ), അല്ലെങ്കില്‍ നിങ്ങളുടെ രീതിക്കോ സൗകര്യത്തിനോ ചേരുന്ന ഏതു സമ്പ്രദായവും.

അക്ഷരാര്‍ത്ഥത്തില്‍, ആയിരക്കണക്കിന് ആശയങ്ങള്‍ ഞാന്‍ കൈകാര്യം ചെയ്യുന്നതിനാല്‍ (മിക്കപ്പോഴും ചുരുങ്ങിയ ആശ്യസ്ഫുലിംഗങ്ങള്‍), 3×5 കാര്‍ഡാണ് ഞാന്‍ ഉപയോഗിക്കുന്നത്, ചെറിയ മെറ്റല്‍ ബോക്സുകളില്‍ ഞാനവ ഫയല്‍ ചെയ്യുന്നു. അവ നമ്പരിട്ട് തീപിടിക്കാത്ത വലിയ മെറ്റല്‍ ഫയലിംഗ് ക്യാബിനറ്റുകളില്‍ പൂട്ടിവെയ്ക്കുന്നു. എന്നിട്ട് അവ ഒരേ ഫയല്‍ ബോക്സില്‍ ഫയല്‍ ചെയ്യുന്നു.

3×5 കാര്‍ഡുകളില്‍ ആശയങ്ങള്‍ എഴുതിവെക്കുകയാണെങ്കില്‍ നിങ്ങളുടെ പോക്കറ്റില്‍ അവ ധാരാളം കരുതിവെക്കുക. വീണ്ടും വായിക്കുന്നതിനും, പഠിക്കുന്നതിനും 3×5 കാര്‍ഡുകള്‍ ഉപയോഗിക്കുക. ഒരാശയം ഓര്‍മ്മിച്ചു വെയ്ക്കാമെന്ന് കരുതരുത് – എഴുതിവയ്ക്കുക! ആ നിമിഷം തന്നെ എഴുതിവെയ്ക്കുക! എന്നിട്ട് പഠിക്കുക, നവീകരിക്കുക, മെച്ചപ്പെടുത്തുക, പൂര്‍ത്തിയാക്കുക – പ്രേരണ നല്‍കുന്നതിനുള്ള സംവേദനത്തിനുവേണ്ടി.

ഓരോ ആശയവും എഴുതിവെയ്ക്കുകയും ഒരു ആശയ ഫയല്‍ സൂക്ഷിക്കുകയുമാണ് എളുപ്പത്തില്‍, കൂടുതല്‍ ധനവാനാ

കാന്‍ അവശ്യം ആവശ്യമായ രണ്ടാമത്തെ ചുവട്. ആശയങ്ങള്‍ സ്ഫുരിപ്പിക്കുവാന്‍ നേരത്തേ തന്നിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ മതിയാകും. എഴുതിവെയ്ക്കാനുള്ള സമ്പ്രദായവും ആശയങ്ങള്‍ സുരക്ഷിതമായി ഫയല്‍ ചെയ്യാനുള്ള സമ്പ്രദായവും മുന്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ചെയാവുന്നതാണ്. അതിനാല്‍ നമുക്കിനി എളുപ്പത്തില്‍ കൂടുതല്‍ സമ്പന്നനാകാനുള്ള, അവശ്യം ആവശ്യമായ, മൂന്നാമത്തെ ചുവട് എന്താണെന്നു നോക്കാം.

(3) തുറന്നുപറയുക!

തുറന്നുപറയുക! കൃത്യമായി എഴുതിവെച്ചതും സുരക്ഷിതമായി ഫയല്‍ ചെയ്തതുമായ ഒരാശയത്തിന് യാതൊരുവിലയുമില്ല – നിങ്ങള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ.

എളുപ്പത്തില്‍ കൂടുതല്‍ സമ്പന്നനാകുന്നതിന് പ്രേരണാപൂര്‍വ്വമുള്ള സംവേദനം ആവശ്യമാണ് – നിങ്ങളുടെ ആശയങ്ങള്‍ മറ്റുള്ളവര്‍ക്കു പകര്‍ന്നു കൊടുക്കണം.

നിങ്ങളുടെ ആശയം നിങ്ങള്‍ തുറന്നുപറയണം. ‘തുറന്നുപറയുക’ എന്നതിന്‍റെ അര്‍ത്ഥം, വാക്കുകളുടെ പരിമിതമായ അര്‍ത്ഥത്തില്‍ ഒത്തുങ്ങുന്നില്ല. വായ്‌ മൊഴിയിലൂടെ ആയാലും വരമൊഴിയിലൂടെ ആയാലും നിങ്ങളുടെ ആശയം വാക്കുകളിലൂടെ മറ്റുള്ളവരെ, അറിയിക്കണം എന്നുള്ളതിനാണ് പ്രാധാന്യം.

നിങ്ങളുടെ ആശയമോ സാഹചര്യമോ ഉദ്ദേശ്യലക്ഷ്യമോ എനിക്ക് അജ്ഞാതമാകയാല്‍ നിങ്ങളുടെ ആശയം “തുറന്നു പറയുന്ന” തിനുള്ള സമ്പ്രദായം എന്തെന്നു നിര്‍ണ്ണയിക്കാനുള്ള അവകാശം നിങ്ങളുടെ ഉചിതവും ശ്രേഷ്ടവുമായ തീരുമാനത്തിനു വിടുന്നു.

നിങ്ങളുടെ തൊഴില്‍ ദാതാവിനോട് ഒരാശയം പറയുന്നത് യാദൃശ്ചികമായ ഒരു നിര്‍ദ്ദേശം എന്ന നിലയിലാവാം (നമ്മള്‍ ശ്രമിച്ചിരുന്നെങ്കില്‍ എന്തുസംഭവിക്കുമായിരുന്നെന്ന്ഞാന്‍ അത്ഭുതപ്പെടുന്നു… എന്നമാതിരിയുള്ള രീതി – അടുത്ത അദ്ധ്യായത്തില്‍ വിവരിച്ചിരിക്കുന്നു. അല്ലെങ്കില്‍ ചെറുതോ വലുതോ ആയ ഒരു സദസ്സിന്‍റെ മുമ്പില്‍ ഊര്‍ജ്ജസ്വലമായ ഒരു പ്രഭാഷണമാകാം.

അനുയോജ്യമായ ഏതു സമ്പ്രദായം ഉപയോഗിച്ചു നിങ്ങളുടെ ആശയം നിങ്ങള്‍ “തുറന്നു” പറയണം…. നിങ്ങള്‍ക്ക് ഏറ്റവും നല്ല ഗുണം ചെയ്യുന്ന സ്ഥലത്ത് …. നിങ്ങളുടെ ആശയം ഏറ്റവും പ്രേരണ നല്‍കുന്ന വിധത്തില്‍, ഏതു സമ്പ്രദായത്തിലായാലും.

എന്തെങ്കിലും മെച്ചപ്പെടുത്തുന്നതിനുള്ള നിങ്ങളുടെ ആശയം തുറന്നു പറയുമ്പോള്‍ ഒരു കാര്യം തീര്‍ച്ചയാണ് – എല്ലാ ആളുകളും ശ്രദ്ധിക്കും!!!

കാരണം ആശയങ്ങള്‍ പുരോഗതിയാണ്.

കാരണം ആശയങ്ങള്‍ മെച്ചപ്പെടുത്തലുകളാണ്.

കാരണം, ആശയങ്ങള്‍ സമ്പത്താണ്

അതിനാല്‍ നിങ്ങള്‍ എളുപ്പത്തില്‍ കൂടുതല്‍ സമ്പന്നനാകാനുള്ള മൂന്നു ചുവടുകള്‍ താഴെപ്പറയുന്നവയാണ്.

(1) ചിന്തിക്കുക!

(2) എഴുതിവെയ്ക്കുക

(3) തുറന്നുപറയുക!

എന്തും മെച്ചപ്പെടുത്താം

എല്ലാം മെച്ചപ്പെടുത്താം

മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങള്‍ സ്ഫുരിപ്പിക്കുന്നത് ‘നിങ്ങള്‍’ ആയിത്തീരട്ടെ. അതിന്‍റെ മേന്മ നിങ്ങള്‍ക്ക് കിട്ടും, നിങ്ങള്‍ക്ക് ഉദ്ദ്യോഗക്കയറ്റം കിട്ടും. നിങ്ങള്‍ പ്രശസ്തനാകും… നിങ്ങള്‍ എളുപ്പത്തില്‍ കൂടുതല്‍ സമ്പന്നനാകും ……

നിങ്ങള്‍ സ്ഥിരമായി (1) ചിന്തിക്കുമെങ്കില്‍!

(2) എഴുതിവെയ്ക്കുമെങ്കില്‍!

(3) തുറന്നുപറയുമെങ്കില്‍!

( തുടരും )

Share: