ജെൻഡർ സ്പെഷ്യലിസ്റ്റ് : ഒഴിവ്
കോട്ടയം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിലെ കേന്ദ്രാവിഷ്കൃത പദ്ധതിയിലേക്ക് ജെൻഡർ സ്പെഷ്യലിസ്റ്റ് തസ്തികയിൽ പട്ടികജാതിയിൽ ഉൾപ്പെട്ടവർക്കായുള്ള ഒരു താൽക്കാലിക ഒഴിവ് നിലവിലുണ്ട്. സംവരണ വിഭാഗത്തിൻറെ അഭാവത്തിൽ മറ്റു വിഭാഗങ്ങളേയും പരിഗണിക്കുന്നതാണ്.
യോഗ്യത: സോഷ്യൽ വർക്ക്/മറ്റ് സാമൂഹിക വിഷയങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദധാരികൾക്ക് മുൻഗണന
.പ്രവർത്തി പരിചയം : ജെന്‍ഡര്‍ ഫോക്കസ്ഡ് വിഷയങ്ങളിൽ സർക്കാർ/സർക്കാരിതര ഓർഗനൈസേഷനുകളിൽ പ്രവർത്തിച്ചതിൻറെ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയം അഭിലഷണീയം.
ശമ്പള സ്കെയിൽ: 27500-27500
പ്രായം: (2023 ജനുവരി ഒന്നിന് ) 18-41.
നിശ്ചിത യോഗ്യതയുള്ള തല്പരരായ ഉദ്യോഗാർഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സാഹിതം മാര്‍ച്ച് 27 നു മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമാനാധികാരിയിൽ നിന്നുമുള്ള എൻ ഓ സി ഹാജരാക്കേണ്ടതാണ്. 1960 ലെ ഷോപ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻറ് നിയമത്തിനു കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ അസിസ്റ്റന്റ് ലേബർ ഓഫിസർ ഗ്രേഡ് II ഉം ഫാക്ടറി ആക്ടിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ ഫാക്ടറി ഇൻസ്പെക്ടർ / ജോയിന്റ് ഡയറക്ടർ സാക്ഷ്യപ്പെടുത്തിയിരിക്കണം.