സൗജന്യ പി.എസ്.സി പരിശീലനം

തിരുഃ കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന എൽ.ഡി.സി പ്രിലിമിനറി പരീക്ഷയ്ക്ക് ഉദ്യോഗാർഥികളെ സജ്ജമാക്കുന്നതിനായി സെപ്റ്റംബർ 4 മുതൽ പി.എം.ജി ജംഗ്ഷനിലെ കേരള യൂണിവേഴ്സിറ്റി സ്റ്റുഡൻറ്സ് സെൻററിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ സൗജന്യ പരിശീലന ക്ലാസ് തുടങ്ങുന്നു.
പങ്കെടുക്കാൻ താത്പര്യമുള്ളവർ എത്രയും വേഗം ഓഫീസിൽ നേരിട്ടെത്തി പേരുവിവരം രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് അവസരം.
ഫോൺ: 0471 2304577.