സൗജന്യ കരിയർ ഗൈഡൻസ് ശിൽപശാല

കണ്ണൂർ : ജില്ലാ പഞ്ചായത്തിൻറെയും സയൻസ് പാർക്കിൻറെയും ആഭിമുഖ്യത്തിൽ പ്ലസ്ടു വിദ്യാർഥികൾക്കായി സൗജന്യ ശിൽപശാല നടത്തും. മെയ് 16ന് രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ് പരിപാടി.
താൽപര്യമുള്ളവർ http://surl.li/gqhkz എന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യുക.
അവസാന തീയതി മെയ് 14. ഫോൺ 0497 2766780, 9446947500, 9526848693.