ഗവ. ഫിഷ് ഫാമില്‍ ഒഴിവുകള്‍

Share:

ആലപ്പുഴ : ഏജന്‍സി ഫോര്‍ ഡെവലപ്പ്മെൻറ് ഓഫ് അക്വാകള്‍ച്ചര്‍ കേരളയുടെ (എഡിഎകെ) ആയിരംതെങ്ങിലുള്ള ഗവ. ഫിഷ് ഫാമിലേക്ക് ജനറേറ്റര്‍, വാട്ടര്‍പമ്പ്, എയറേറ്റര്‍ മുതലായ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതുള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യുന്നതിന് സ്‌കില്‍ഡ് ലേബര്‍മാരെ ദിവസ വേതനടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നു.

ഐടിഐ ഇലക്ട്രിക്കല്‍ ട്രേഡില്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവരും 25 നും 45 നും മധ്യേ പ്രായമുള്ളവരുമായവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. പ്ലംബിങ് ജോലികളിലുള്ള പരിചയം അഭികാമ്യം.

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ കൊല്ലം നീണ്ടകരയിലുള്ള അഡാക്കിൻറെ സൗത്ത് റീജിയണല്‍ ഓഫീസില്‍ ഡിസംബര്‍ നാലിന് രാവിലെ 10.30 ന് നടക്കുന്ന വാക്ക് ഇന്‍ ഇൻറ്ര്‍വ്യൂവില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9895159912, 9544858778.

Share: