മത്സ്യത്തൊഴിലാളി സംരംഭ യൂണിറ്റുകള്‍ക്ക് അപേക്ഷിക്കാം
ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) തീരമൈത്രി പദ്ധതിയുടെ കീഴില്‍ സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളുടെ യൂണിറ്റ് തുടങ്ങുന്നതിന് മത്സ്യത്തൊഴിലാളി വനിതകളടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.
നാല് പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് പരമാവധി 3,00,000 രൂപ വരെ ഈ പദ്ധതിയില്‍ തിരച്ചടക്കാത്ത ഗ്രാന്റായി ലഭിക്കും. അപേക്ഷ ഫോറം അതത് ജില്ലകളിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നിന്നും ബന്ധപ്പെട്ട മത്സ്യഭവന്‍ ഓഫീസില്‍ നിന്നും ജൂലൈ 15 മുതല്‍ വിതരണം ചെയ്യും.
പൂരിപ്പിച്ച അപേക്ഷകള്‍ അതത് മത്സ്യഭവന്‍ ഓഫീസുകളില്‍ ജൂലൈ 30 വരെ സ്വീകരിക്കും.
അപേക്ഷകര്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 25 നും 50 നും ഇടയ്ക്കു പ്രായമുള്ള മൂന്ന് മുതല്‍ നാലു പേര്‍ അടങ്ങുന്ന വനിതകളുടെ ഗ്രൂപ്പായിരിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് നോഡല്‍ ഓഫീസര്‍ സാഫ്, വിഴിഞ്ഞം ഫോണ്‍: 9847907161, 9746263300, 8138073864, 9633376107.