ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ ഗസ്റ്റ് അധ്യാപക ഇന്റര്‍വ്യൂ

Share:

തിരുവനന്തപുരം കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ പെയിന്റിംഗ്, ഗ്രാഫിക്‌സ് പ്രിന്റ് മേക്കിംഗ് (പെയിന്റിംഗ്), ഹിസ്റ്ററി ഓഫ് ആര്‍ട്ട് ആന്റ് ഏസ്‌ത്തെറ്റിക്‌സ് എന്നീ വിഭാഗങ്ങളിലേക്ക് താത്കാലിക/ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ തിരഞ്ഞെടുക്കുന്നു.
പെയിന്റിംഗിന് അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 55 ശതമാനത്തില്‍ കുറയാതെയുള്ള മാര്‍ക്കോടെ ബി.എഫ്.എ/എം.എഫ്.എ ഇന്‍ പെയിന്റിംഗാണ് യോഗ്യത. ഗ്രാഫിക്‌സ് പ്രിന്റ് മേക്കിംഗിന് (പെയിന്റിംഗ്) അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 55 ശതമാനത്തില്‍ കുറയാതെയുള്ള മാര്‍ക്കോടെ ബി.എഫ്.എ/എം.എഫ്.എ ഇന്‍ ഗ്രാഫിക് പ്രിന്റ് മേക്കിംഗാണ് യോഗ്യത.
ഹിസ്റ്ററി ഓഫ് ആര്‍ട്ട് ആന്റ് ഏസ്‌ത്തെറ്റിക്‌സിന് അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 55 ശതമാനത്തില്‍ കുറയാതെയുള്ള മാര്‍ക്കോടെ എം.എഫ്.എ ഇന്‍ ഹിസ്റ്ററി ഓഫ് ആര്‍ട്ട് ആന്റ് ഏസ്‌ത്തെറ്റിക്‌സാണ് യോഗ്യത.

മേയ് 17ന് രാവിലെ 10.30നാണ് കോളേജില്‍ കൂടിക്കാഴ്ച നടത്തുന്നത്.

Share: