ധനസഹായത്തിന് അപേക്ഷിക്കാം

144
0
Share:

കൊല്ലം : പട്ടികജാതി വിഭാഗം വിദ്യാര്‍ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിൻറെ ഭാഗമായി ഒരു ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ളതും 800 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണമുള്ള വീടുകളില്‍ താമസിക്കുന്നവരുമായ പട്ടികജാതി കുടുംബങ്ങളിലെ സര്‍ക്കാര്‍/എയ്ഡഡ്/ ടെക്‌നിക്കല്‍/ സ്‌പെഷ്യല്‍/ കേന്ദ്രീയ വിദ്യാലയങ്ങളില്‍ അഞ്ച് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നിലവിലുള്ള വീടിനോടൊപ്പം പഠനമുറി നിര്‍മിക്കുന്നതിന് അപേക്ഷിക്കാം. രണ്ട് ലക്ഷം രൂപയാണ് ധനസഹായ തുക.

അപേക്ഷയോടൊപ്പം ജാതി, വരുമാനം, വിദ്യാര്‍ഥി പഠിക്കുന്ന സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപത്രം, വീടിന്റെ വിസ്തീര്‍ണം സംബന്ധിച്ച തദേശ സ്വയംഭരണ സെക്രട്ടറിയുടെ സാക്ഷ്യപത്രം, വീടിൻറെ ഉടമസ്ഥാവകാശം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റുകള്‍, വിദ്യാര്‍ഥിയുടെയും രക്ഷിതാവിൻറെയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കോപ്പി , രക്ഷകര്‍ത്താവിന്റെ ബാങ്ക് പാസ്ബുക്ക് കോപ്പി സഹിതം ബന്ധപ്പെട്ട ബ്ലോക്ക്/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ സെപ്റ്റംബര്‍ 30നകം സമര്‍പ്പിക്കണം. അപേക്ഷാഫോം ബ്ലോക്ക്/ കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ലഭിക്കും.

ഫോണ്‍ : 0474 2794996.

Share: