ഫീമെയിൽ കെയർ പ്രൊവൈഡർ: വാക്-ഇൻ-ഇന്റർവ്യൂ 22ന്

ആലപ്പുഴ: വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ ആലപ്പുഴ മഹിള മന്ദിരത്തിലെ താമസക്കാരുടെ ശാരീരിക മാനസിക ആരോഗ്യനിലവാരം മെച്ചപ്പെടുത്തുന്നതിനും ശ്രദ്ധയും പരിചരണവും നൽകുന്നതിനുമായി രാത്രികാല സേവനത്തിന് ഫീമെയിൽ കെയർ പ്രൊവൈഡറെ നിയമിക്കുന്നു. സാമൂഹിക സുരക്ഷ മിഷന്റെ സഹായത്തോടെയുള്ള ഫീമെയിൽ കെയർ പ്രൊവൈഡറുടെ തസ്തികയ്ക്കുള്ള വാക്-ഇൻ-ഇൻർവ്യൂ ഈ മാസം 22ന് നടത്തും.
യോഗ്യത: എട്ടാംക്ലാസും ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയവും.
പ്രായം 45നും 55നും മധ്യേ.
വിശദമായ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളും ആധാർ കാർഡിന്റ പകർപ്പ് എന്നിവയുമായി മഹിള മന്ദിരം, ആലിശ്ശേരി, ആലപ്പുഴ എന്ന വിലാസത്തിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം.
വിശദവിവരത്തിന് ഫോൺ: 0477-2251232.