പുരാരേഖ വകുപ്പിൽ റിസേർച്ച് ഫെല്ലോ

Share:

തിരുവനന്തപുരം : സംസ്ഥാന പുരാരേഖാവകുപ്പിൽ സൂക്ഷിച്ചിട്ടുള്ള രേഖകളിൽ നിന്നും മലബാർ കലാപവുമായി ബന്ധപ്പെട്ട രേഖകൾ തെരഞ്ഞെടുത്ത് പ്രസിദ്ധീകരണ യോഗ്യമാക്കി നൽകുന്നതിന് റിസേർച്ച് ഫെല്ലോയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
മൂന്ന് ഒഴിവുകളാണുള്ളത്.
യോഗ്യത:  എം.എ ഹിസ്റ്ററി, എം.ഫിൽ . പി.എച്ച്.ഡി അഭിലഷണീയം.
സേവന കാലാവധി: ആറ് മാസം.
പ്രതിമാസ കരാർ വേതനം 32,560 രൂപ. അപേക്ഷകൾ ബയോഡേറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഡയറക്ടർ, പുരാരേഖാവകുപ്പ്, പുരാരേഖാവകുപ്പദ്ധ്യക്ഷ കാര്യാലയം, നളന്ദ, കവടിയാർ പി.ഒ., തിരുവനന്തപുരം-3 എന്ന വിലാസത്തിൽ അയയ്ക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 21.
ഇൻ റ ർവ്യവിൻറെ തീയതിയും സ്ഥലവും പിന്നീട് അറിയിക്കും. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികളുടെ സേവനം വകുപ്പുമായുള്ള കരാറിൻറെ അടിസ്ഥാനത്തിൽ ആയിരിക്കും.

Share: