ഫെസിലിറ്റേറ്റര്‍
പത്തനംതിട്ട : ജില്ലയിലെ പട്ടികവര്‍ഗ കോളനിയായ അട്ടത്തോട് പടിഞ്ഞാറേക്കരയിലെ പട്ടികവര്‍ഗ വികസന വകുപ്പിൻറെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പഠന മുറിയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ 2022 -23 അധ്യയന വര്‍ഷത്തേയ്ക്ക് ഫെസിലിറ്റേറ്ററെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ അട്ടത്തോട് പടിഞ്ഞാറേക്കര കോളനിയിലോ സമീപത്തുള്ള മറ്റ് കോളനികളിലോ സ്ഥിരതാമസക്കാരായ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉള്ളവരും ഡിഗ്രിയോ അതിനു മുകളിലോ യോഗ്യത ഉള്ളവരോ, ബി.എഡ്/ ടി.ടി.സി/ ഡി.എല്‍.എഡ് തുടങ്ങിയ പ്രൊഫഷണല്‍ യോഗ്യത ഉള്ളവരോ ആയിരിക്കണം.
അട്ടത്തോട് പടിഞ്ഞാറേക്കരയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ഉണ്ട്.
പ്രതിമാസ ഹാജരിൻറെ അടിസ്ഥാനത്തില്‍ പരമാവധി 15000 രൂപ ഓണറേറിയം അനുവദിക്കും. വെള്ള പേപ്പറില്‍ തയാറാക്കിയ അപേക്ഷ, ജാതി -വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ഡിസംബര്‍ 22ന് രാവിലെ 10 ന് റാന്നി ട്രൈബല്‍ ഡെവലപ്മെൻറ് ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇൻറര്‍വ്യൂവില്‍ പങ്കെടുക്കാം.