ഫെസിലിറ്റേറ്റർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

Share:

തിരുഃ  അഗ്രിക്കൾച്ചർ ടെക്‌നോളജി മാനേജ്‌മെന്റ് ഏജൻസി വഴി നടത്തുന്ന ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചർ എക്സ്റ്റൻഷൻ സർവീസ് ഫോർ ഇൻപുട്ട് ഡീലേഴ്സ് കോഴ്സിന്റെ നടത്തിപ്പിനായി ഫെസിലിറ്റേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ബി.എസ്.സി അല്ലെങ്കിൽ എം.എസ്.സി അഗ്രിക്കൾച്ചർ അല്ലെങ്കിൽ ഹോർട്ടിക്കൾച്ചറിൽ അഞ്ചുവർഷത്തെ പ്രവർത്തി പരിചയം എന്നിവയാണ് യോഗ്യത.

കൃഷിവകുപ്പ്, അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റി, കൃഷിവിജ്ഞാൻകേന്ദ്രം എന്നിവിടങ്ങളിൽ 20 വർഷത്തെ പ്രവർത്തന പരിചയമുളളവർക്ക് മുൻഗണന.

പ്രതിമാസ വേതനം 17,000 രൂപ. താത്പര്യമുള്ളവർ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ആത്മ പ്രോജക്ട് ഡയറക്ടറേറ്റിൽ നവംബർ 15 നകം അപേക്ഷ നൽകണം.

കൂടുതൽ വിവരങ്ങൾക്ക് 0471- 2733334.

Share: