ഫുഡ് കോർപറേഷനിൽ മാനേജർ : 330 ഒഴിവുകൾ

225
0
Share:

ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഡിപ്പോകളിലും ഓഫീസുകളിലും മാനേജർ തസ്തികയിൽ നിയമിക്കുന്നതിന് യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
നോർത്ത് സോൺ 187, സൗത്ത് സോൺ 65, വെസ്റ്റ് സോൺ 15, ഈസ്റ്റ് സോൺ 37, നോർത്ത് ഈസ്റ്റ് സോൺ 26 എന്നിങ്ങനെ ആകെ 330 ഒഴിവുകളാണുള്ളത്.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം/ ബിരുദാനന്തരബിരുദം, മറ്റ് അനുബന്ധ യോഗ്യതകൾ.
ചില വിഭാഗങ്ങളിൽ 60 ശതമാനം മാർക്കോടെ യുള്ള ബിരുദമാണ് നിശ്ചയിച്ചിട്ടുള്ളത്.
രണ്ട് ഘട്ടങ്ങളിലായുള്ള ഓൺലൈൻ പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്.
കേരളത്തിൽ കൊച്ചി, കണ്ണൂർ, തൃശൂർ, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളാണ് ഒന്നാം ഘട്ട പരീക്ഷയുടെ കേന്ദ്രങ്ങൾ.
രണ്ടാംഘട്ട പരീക്ഷക്ക് കൊച്ചിയാണ് കേന്ദ്രം.
വിശദ വിവരങ്ങൾക്ക് : www.fci.gov.in
ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 27.

Share: