ഫെസിലിറ്റേറ്റര്‍ നിയമനം
പത്തനംതിട്ട: ജില്ലയിലെ പട്ടിക വര്‍ഗ കോളനികളായ പാമ്പിനി, അടിച്ചിപുഴ, കൊടുമുടി, അട്ടത്തോട്, കരിങ്കുളം, കുറുമ്പന്‍മുഴി എന്നിവിടങ്ങളില്‍ പട്ടിക വര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പഠന മുറികളില്‍ താത്കാലിക അടിസ്ഥാനത്തില്‍ ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നു.
ജില്ലയിലെ സ്ഥിര താമസക്കാരും 40 വയസില്‍ താഴെ പ്രായമുളളവരുമായ പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ഡിഗ്രിയോ അതിനുമുകളിലോ യോഗ്യതയുളളവരോ ബി.എഡ്/ടിടിസി/ഡിഎല്‍എഡ് യോഗ്യതയുളളവരും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉളളവര്‍ക്ക് അപേക്ഷിക്കാം.
നിശ്ചിത യോഗ്യതയുള്ളവരുടെ അഭാവത്തില്‍ സമീപ സങ്കേതങ്ങളിലെ ഡിഗ്രി യോഗ്യതയുള്ളവരെ പരിഗണിക്കും.
വെളള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ജാതി വരുമാന സര്‍ട്ടിഫിക്കറ്റും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ജൂലൈ 27ന് മുന്‍പ് ട്രൈബല്‍ ഡെലവലപ്മെന്റ് ഓഫീസര്‍, തോട്ടമണ്‍, റാന്നി എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 04735 227 703.