താത്പര്യപത്രം ക്ഷണിക്കുന്നു
കൊല്ലം :കുടുംബശ്രീ ഗുണഭോക്താക്കള്‍, ഓക്‌സിലറി ഗ്രൂപ്പംഗങ്ങള്‍ എന്നിവയ്ക്ക് സൂഷ്മ സംരംഭങ്ങള്‍/ഷീ സ്റ്റാര്‍ട്ട് സംരംഭങ്ങള്‍ തുടങ്ങുന്നതിനായി താത്പര്യപത്രം ക്ഷണിച്ചു. വൈദഗ്ധ്യപരിശീലന സ്ഥാപനങ്ങള്‍/ സംഘടനകള്‍/ കുടുംബശ്രീ സംരംഭ കണ്‍സോര്‍ഷ്യം, വൈദഗ്ധ്യപരിശീലനം നല്‍കാന്‍ ശേഷിയുള്ള കുടുംബശ്രീ യൂണിറ്റുകള്‍, ദേശീയ നഗര ഉപജീവന മിഷന്‍, ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യയോജന എന്നീ പദ്ധതികളില്‍ വൈദഗ്ധ്യപരിശീലനത്തിനായി കുടുംബശ്രീ തിരഞ്ഞെടുത്തിട്ടുള്ള സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് താത്പര്യപത്രം നല്‍കാം.
നിബന്ധനകള്‍:
മൂന്ന് വര്‍ഷത്തിലധികം പരിശീലനം നല്‍കിയോ പ്രവര്‍ത്തിച്ചോ പരിചയമുള്ള സ്ഥാപനം, കേരളത്തില്‍ ഓഫീസ് സംവിധാനം, ജില്ലാ- ബ്ലോക്ക്തലങ്ങളില്‍ പരിശീലനസൗകര്യത്തോടെ സെൻറര്‍, പരിശീലനഏജന്‍സിക്ക് സ്ഥാപനത്തിന്റെ പേരില്‍ ജി എസ് ടി രജിസ്‌ട്രേഷന്‍, പാന്‍ എന്നിവ. സ്ഥാപനങ്ങള്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടും, പരിശീലനസ്ഥാപനത്തിന്റെ രേഖകളും, വിവരങ്ങളും പ്രധാനപരിശീലനം നല്‍കുന്ന മേഖലകളും, ഫാക്കല്‍ട്ടികളുടെ വിവരങ്ങള്‍സഹിതം കുടുംബശ്രീ ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ക്ക് ഒക്‌ടോബര്‍ 16ന് വൈകിട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 0474 2794692