ഇന്‍സ്ട്രക്ടര്‍: വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം

Share:

പാലക്കാട്: കേരള പോലീസ് വകുപ്പിൻറെ ഭാഗമായ ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ കമാന്‍ഡോ വിഭാഗത്തില്‍ (അര്‍ബന്‍ കമാന്‍ഡോസ്- അവഞ്ചേഴ്‌സ്) ഇന്‍സ്ട്രക്ടര്‍ എന്ന നിലയില്‍ ആറുമാസത്തെ കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനായി സ്‌പെഷ്യല്‍ ഓപ്പറേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്ത് പരിചയമുള്ള ആര്‍മി/പാരാമിലിട്ടറി ഫോഴ്‌സിലെ വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം.

നോട്ടിഫിക്കേഷന്‍, തിരഞ്ഞെടുപ്പ് രീതി എന്നിവയ്ക്കായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെൻറിൻറെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.prd.kerala.gov.in സന്ദര്‍ശിക്കാം. താത്പര്യമുള്ളവര്‍ ബയോഡേറ്റ cmdtirb.pol@kerala.gov.in ല്‍ നല്‍കണം.

അപേക്ഷിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 31.

ഫോണ്‍: 048723 28720, 9497996963.

Share: