എക്സിക്യൂട്ടിവ് അസിസ്റ്റൻറ് കരാർ നിയമനം

തിരുവനന്തപുരം: പ്രോഗ്രാം ഇംപ്ലിമെൻറേ ഷൻ, ഇവാലുവേഷൻ ആൻഡ് മോണിറ്ററിങ് വകുപ്പ് (പി.ഐ.ഇ. ആൻഡ് എം.ഡി.) സംസ്ഥാനത്തെ ഒമ്പതു ജില്ലകളിൽ എക്സിക്യൂട്ടിവ് അസിസ്റ്റൻറ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
60 ശതമാനം മാർക്കിൽ കുറയാതെ എം.ബി.എ/ പി.ജി.ഡി.ബി.എയും കംപ്യൂട്ടർ പരിജ്ഞാനവുമാണു യോഗ്യത. www.cmdkerala.nte വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ, ജൂൺ 22 നു വൈകിട്ട് അഞ്ചിനു മുൻപു സമർപ്പിക്കണം.