സാനിട്ടറി പ്ലംബർ: കരാർ നിയമനം

Share:

തിരുവനന്തപുരം: ജില്ലയിലെ സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനത്തിൽ സാനിട്ടറി പ്ലംബർ ഓൺ കോൺട്രാക്ട് തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. പ്ലംബർ ട്രേഡിൽ ഐ.ടി.ഐ പാസായ രണ്ടുവർഷം പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം.

പ്രായം : 01.01.2022 ന് 18-41നും മധ്യേയായിരിക്കണം (നിയമാനുസൃത വയസ്സിളവ് ബാധകം).  ശമ്പളം: പ്രതിമാസം 15,000 രൂപ
ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എംപ്ലോയ്‌മെൻറ്  എക്‌സ്‌ചേഞ്ചുകളിൽ ജൂൺ 17 -നകം രജിസ്റ്റർ ചെയ്യണം.

Share: