ടെക്നിക്കൽ അസിസ്റ്റൻറ് : അപേക്ഷ ക്ഷണിച്ചു

Share:

കോഴിക്കോട്:  നവകേരളം കർമ്മപദ്ധതിയിൽ കോഴിക്കോട് ജില്ലാ ഓഫീസിൽ ടെക്നിക്കൽ അസിസ്റ്റൻറിൻറെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലാണ് നിയമനം. അംഗീകൃത സർവ്വകലാശാലയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ബിരുദം അല്ലെങ്കിൽ ബിരുദവും ഒപ്പം കമ്പ്യൂട്ടർ സയൻസിൽ ഗവ. അംഗീകൃത ബിരുദാനന്തര ഡിപ്ലോമയും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ നൽകേണ്ട അവസാന തിയതി ഒക്ടോബർ 20. അപേക്ഷ അയയ്ക്കേണ്ട വിലാസം: ജില്ലാ കോർഡിനേറ്റർ, നവകേരളം കർമ്മപദ്ധതി , ജില്ലാ പ്ലാനിംഗ് സെക്രട്ടറിയേറ്റ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട് – 673020

Share: