എപ്പിഗ്രാഫിയില്‍ ഹ്രസ്വകാല കോഴ്സ്
ആറന്മുള വാസ്തു വിദ്യാ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്സിലേക്ക് അപക്ഷ ക്ഷണിച്ചു.
എപ്പിഗ്രാഫിയില്‍ നാല് മാസമാണ് കോഴ്സ് കാലാവധി.
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദമോ ത്രിവത്സര പോളിടെക്നിക് ഡിപ്ലോമയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രായപരിധിയില്ല.
താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 31 ന് മുന്‍പ് അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.vtsahuvidyagurukulam.com സന്ദര്‍ശിക്കുക.
ഫോണ്‍. 0468 2319740, 9744857828