എന്യൂമറേറ്ററുടെ ഒഴിവ്

കാസർഗോഡ്: മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എന്‍മകജെ, മീഞ്ച, പുത്തിഗെ, പൈവളികെ പഞ്ചായത്തുകളില്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ജി.ഐ.എസ് സര്‍വ്വേ നടത്തുന്നതിന് എന്യൂമറേറ്റര്‍മാറെ നിയമിക്കുന്നു.
ബിരുദം/സാങ്കേതിക വിഷയത്തിലുള്ള ഡിപ്ലോമ, മറ്റു സാങ്കേതിക പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകള്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലോ എന്‍മകജെ, മീഞ്ച, പുത്തിഗെ, പൈവളികെ പഞ്ചായത്ത് ഓഫീസിലെ തൊഴിലുറപ്പ് വിഭാഗത്തിലോ ഫെബ്രുവരി 10 നകം ലഭിക്കണം.
ഫോണ്‍-9995945565, 9605805116, 9995575044, 9895410559, 8943638971