എന്യൂമറേറ്റര്‍ അഭിമുഖം: ഓഗസ്റ്റ് 27 മുതല്‍

പാലക്കാട്: സാമ്പത്തിക സ്ഥിതി വിവരണക്കണക്ക് വകുപ്പിൻറെ നേതൃത്വത്തില്‍ നടത്തുന്ന പതിനൊന്നാമത് കാര്‍ഷിക സെന്‍സസ് ഒന്നാംഘട്ട വിവരശേഖരണത്തിനുള്ള താത്ക്കാലിക എന്യുമറേറ്റര്‍ തസ്തികയിലേക്കുള്ള അഭിമുഖം ഓഗസ്റ്റ് 27 മുതല്‍ ആരംഭിക്കും.
ആലത്തൂര്‍, ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളിലെ ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 27, 29, 30 തീയതികളില്‍ ആലത്തൂര്‍, ഒറ്റപ്പാലം മിനി സിവില്‍ സ്‌റ്റേഷനുകളില്‍ പ്രവര്‍ത്തിക്കുന്ന അതാത് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസുകളിലും ചിറ്റൂര്‍, മണ്ണാര്‍ക്കാട് താലൂക്കുകളിലെ ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 29, 30, 31 തീയതികളില്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസിലും എത്തണം.
പാലക്കാട് താലൂക്കിലെ ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 29, 30, 31 തീയതികളില്‍ പാലക്കാട് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിലാണ് എത്തേണ്ടത്.
ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയില്‍ നല്‍കിയ വിവരങ്ങള്‍ തെളിയിക്കുന്നതിനുള്ള അസല്‍ രേഖകള്‍ ഹാജരാക്കണം. അഭിമുഖം സംബന്ധിച്ച വിവരങ്ങള്‍ ഉദ്യോഗാര്‍ത്ഥികളെ ഇ-മെയില്‍ മുഖാന്തരം അറിയിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ആലത്തൂര്‍: 04922291933
ചിറ്റൂര്‍: 04923291184
മണ്ണാര്‍ക്കാട്: 04924291231
ഒറ്റപ്പാലം: 04662244421
പാലക്കാട്:04912910466