പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ഡെപ്യൂട്ടേഷന്‍ നിയമനം

Share:

പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തില്‍ വിവിധ തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലോ, സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനങ്ങളിലോ, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലോ തത്തുല്യ തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷാ കമ്മീഷണര്‍ നേരിട്ട് കൂടിക്കാഴ്ച നടത്തിയ ശേഷം ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നല്‍കുന്നതിന് നടപടി സ്വീകരിക്കും. സിസ്റ്റം മാനേജര്‍, പ്രോഗ്രാമിംഗ് ഓഫീസര്‍, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, അറ്റന്‍ഡര്‍ തസ്തികകളിലാണ് നിയമനം.
താത്പര്യമുളളവര്‍ കെ.എസ്.ആര്‍-144 അനുസരിച്ചുളള പ്രൊഫോര്‍മയും, ബയോഡേറ്റയും ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേലധികാരിയുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റും സഹിതം മേലധികാരികള്‍ മുഖേന ഡിസംബര്‍ അഞ്ചിനകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, ഹൗസിംഗ് ബോര്‍ഡ് ബില്‍ഡിംഗ്‌സ് (അഞ്ചാം നില), ശാന്തിനഗര്‍, തിരുവനന്തപുരം -1 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2332120.

Share: