മറ്റൊരാളെ പരിചയപ്പെടുത്തുമ്പോൾ 

Share:
Interview tips
പ്രൊഫ. ബലറാം മൂസദ്
ജോണും പോളുംകൂടി സംസാരിച്ചുകൊണ്ടുനില്‍ക്കുമ്പോള്‍ പോളിന്‍റെ സുഹൃത്തായ മോഹന്‍ അവിടേയ്ക്കു വന്നുചേരുന്നു.)
Mohan: Good Evening Paul, How do you do?
(ഗുഡ് ഈവനിങ്ങ്‌ പോള്‍, ഹൌഡൂയുഡൂ?)
ഗുഡ് ഈവനിങ്ങ്‌ പോള്‍, നിങ്ങള്‍ക്ക് സുഖം തന്നെയല്ലേ?
Paul: Good Evening Mohan, How do you do?( ഗുഡ് ഈവനിങ്ങ്‌ മോഹന്‍, ഹൌഡൂയുഡൂ?) ഗുഡ് ഈവനിങ്ങ്‌ മോഹ൯ നിങ്ങള്‍ക്ക് സുഖം തന്നെയല്ലേ?(ഇംഗ്ലീഷില്‍ ഒരാള്‍ ‘How do you do?’ എന്നു ചോദിച്ചാല്‍  അതിനു മറുപടി പറയാതെ പകരം ‘How do you do?’ എന്നു തിരിച്ചു ചോദിക്കുകയാണ് ചെയ്യേണ്ടത്)
Paul: John, meet my friend. This is Mohan. This is John( ജോണ്‍ മീറ്റ്‌ മൈ ഫ്രന്‍ഡ് ദിസ്‌ ഈസ് മോഹ൯. ദിസ്‌ ഈസ് ജോണ്‍) ജോണ്‍, എന്‍റെ സുഹൃത്ത്   മോഹന്‍ …ഇത് ജോണ്‍)
John: (മോഹന് കൈ കൊടുത്തുകൊണ്ട്) Glad to meet you (ഗ്ലാഡ് ടു മീറ്റ്‌ യു) നിങ്ങളെ കണ്ടുമുട്ടിയതില്‍  അതിയായ സന്തോഷമുണ്ട്.
Mohan: No, the pleasure is mine ( നോ ദ പ്ലഷര്‍ ഈസ് മൈ൯) സന്തോഷം എനിക്കാണ് കൂടുതല്‍.
 John: Where do you work? (വേര്‍ ഡൂ യു വേര്‍ക്ക്) നിങ്ങള്‍ എവിടെ ജോലി ചെയ്യുന്നു?
Mohan:I am a teacher in the local high school. Which is your line? (അയം  എ ടീച്ച൪ ഇന്‍ ദ ലോക്കല്‍ ഹൈസ്കൂള്‍. വിച്ചീസ് യോ ലൈന്‍?)
ഞാന്‍ അടുത്തുള്ള ഹൈസ്കൂളില്‍ ടീച്ചറാണ്. നിങ്ങളോ?
John: I work in the Public Health Department. I am an Upper Division Clerk there. (ഐ വേര്‍ക്ക് ഇന്‍ ദ പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്‍റ്. അയം ഏന്‍ അപ്പ൪ ഡിവിഷ൯ ക്ലാര്‍ക് ദേര്‍)
ഞാന്‍ പൊതുജനാരോഗ്യവകുപ്പില്‍ ജോലി ചെയ്യുന്നു. അപ്പര്‍ ഡിവിഷ൯ ക്ലാര്‍ക്കായി.
Paul: Mohan, I see a lot of change in you. You have put on a lot of flesh! (മോഹന്‍, ഐ സീ എ  ലോട്ട് ഓഫ് ചെയ്ഞ്ച് ഇ൯ യു. യു ഹേവ്‌ പുട്ട് ഓണ്‍ എ ലോട്ട് ഓഫ് ഫ്ലെഷ്!)
മോഹന്‍, നിങ്ങളാകെ മാറിയിരിക്കുന്നല്ലോ. നിങ്ങള്‍ നന്നായി കനംവെച്ചിരിക്കുന്നല്ലോ!
Mohan: Do you think so? I am really getting alarmed(ഡൂ യു തിങ്ക്സോ? അയം റിയലി  ഗെറ്റിംഗ് അലാംഡ്)
 നിങ്ങള്‍ക്ക് അങ്ങിനെ തോന്നുന്നോ? എനിക്ക് ഭയമായിത്തുടങ്ങിയിരിക്കുന്നു.
John: I don’t think there is any cause for alarm. You are still of the right size.(ഐ ഡോണ്‍ഡ് തിങ്ക്‌ ദേറീസ് എനി കോസ് ഫോ൪ അലാം. യു ആര്‍ സ്റ്റില്‍ ഓഫ് ദ റൈറ്റ് സൈസ്.) ഭയപ്പെടാനൊന്നും കാരണമുണ്ടെന്ന് തോന്നുന്നില്ല. നിങ്ങളുടെ സൈസിന് ഇപ്പോള്‍ ഒരു കുഴപ്പവുമുണ്ടെന്ന് തോന്നുന്നില്ല.
Paul: John knows how to please people! (ജോണ്‍ നോസ് ഹൌടുപ്ലീസ് പീപ്പിള്‍) ആളുകളെ സന്തോഷിപ്പിക്കേണ്ടതെങ്ങിനെയെന്നു ജോണിന് നന്നായറിയാം!
Mohan: Whatever it is, I am quite grateful to my new friend. By the way, I am on my way to a film. Are you coming?(വാട്ടെവര്‍ ഇറ്റീസ്. അയം ക്വൈററ് ഗ്രേറ്റ്ഫുള്‍ ടു മൈ ന്യൂ ഫ്രെന്‍ഡ്. ബൈ ദ വെയ് അയം ഓണ്‍ വെയ് ടു ഏ ഫിലിം ആ൪ യു കമിംഗ്?)
അതെന്തായാലും പുതിയ സുഹൃത്തിനോട് ഞാന്‍ വളരെ നന്ദിയുള്ളവനാണ്. ഇടയ്ക്കു പറഞ്ഞോട്ടെ, ഞാന്‍ സിനിമ കാണാന്‍ പോവുകയാണ്. നിങ്ങള്‍ വരുന്നുണ്ടോ?
Paul: Not Today (നോട്ട് ടു ഡെയ്) ഇന്നില്ല
Mohan: What about you John? (വാട്ടെബൌട്ട് യു, ജോണ്‍?) നിങ്ങളോ, ജോണ്‍?
John: I have some work today. You must excuse me this time. We will all go together some other day.(ഐ ഹേവ്‌ സം വേര്‍ക്ക് ടു ഡെയ്. യു മസ്റ്റ്‌ എക്സ്ക്യുസ് മി ദിസ്‌ ടൈം. വീ വില്‍ ഓള്‍ ഗോ ടുഗെദ൪ സം അദ൪ ഡെ)
ഇന്നെനിക്ക് കുറച്ചു ജോലിയുണ്ട്. നിങ്ങള്‍ എന്നോട് ക്ഷമിക്കണം. നമുക്കെല്ലാവര്‍ക്കും കൂടി മറ്റൊരു ദിവസം പോകാം.
 Mohan: O.K We will meet again (ഓക്കെയ് വീ വില്‍ മീറ്റ്‌ എ ഗേന്‍)
ശരി, നമുക്കു വീണ്ടും കാണാം.
John O.K.( ഓക്കെയ്)
Paul: OK
( തുടരും )
Share: