എൻജിനീയറിങ് ബിരുദധാരികൾക്ക് അവസരം

Share:

അപ്ലൈഡ് മൈക്രോവേവ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ആൻഡ് റിസർച്ചിൽ (എസ്.എ.എം.ഇ.ഇ.ആർ-സമീർ) എൻജിനീയറിങ് ബിരുദധാരികൾക്ക് അവസരം. സയൻറിസ്റ്റ് ബി,സി തസ്തികകളിൽ 30 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

യോഗ്യത: സയൻറിസ്റ്റ്-ബി

ഇലക്ട്രോണിക്സ്&ടെലികമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് മൈക്രോവേവ്സ് എൻജിനീയറിങ്ങിൽ ബാച്ചിലർ/മാസ്റ്റർ ബിരുദവും നാലുവർഷത്തെ പ്രവൃത്തി പരിചയവും .

ശമ്പളം: രു.67700-208700

സയന്റിസ്റ്റ് സി

ഇലക്ട്രോണിക്സ്&ടെലികമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് മൈക്രോവേവ്സ് എൻജിനീയറിങ്ങിൽ മാസ്റ്റർ/ബാച്ചിലർ ബിരുദം .

ശമ്പളം: ബി- 56100-177500

പ്രായപരിധി: 35-40 (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും)

എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

https://recruitment.sameer.gov.in/ എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: ഏപ്രിൽ 30

Share: