വനിത എഞ്ചിനീയർമാർക്ക് അവസരം: 50 ഒഴിവുകൾ
നാഷണൽ തെർമൽ പവർ കോർപറേഷൻ, വനിത എഞ്ചിനീയർമാരിൽനിന്നും ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്/ ഇൻസ്ട്രമെന്റേഷൻ എന്നീ വിഭാഗങ്ങളിലെ 50 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. 2021 ഗേറ്റ് പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
ഒഴിവുകൾ: ഇലക്ട്രിക്കൽ -22,
മെക്കാനിക്കൽ- 14,
ഇലക്ട്രോണിക്സ്/ ഇൻസ്ട്രമെന്റേഷൻ- 14 എന്നിങ്ങനെയാണ് ഒഴിവുകൾ.
യോഗ്യത : കുറഞ്ഞത് 65 മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിലെ എഞ്ചിനീയറിങ് / ടെക്നോളജി/ എ.എം.ഐ.ഇ ബിരുദം . അവസാന വർഷ വിദ്യാർത്ഥിനികൾക്കും അപേക്ഷിക്കാം.
ഉയർന്ന പ്രായപരിധി: 27 വയസ്.
എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർ, വിമുക്തഭടൻ എന്നീ വിഭാഗങ്ങളിലുള്ളവർക്ക് ഉയർന്ന പ്രായപരിധിയിൻമേൽ ഇളവ് ലഭിക്കും.
ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
വിശദ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും എൻ.ടി.പി.സി ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.ntpccareers.net സന്ദർശിക്കുക.
അപേക്ഷിക്കാനുള്ള അവസാന തീയതി; മേയ് 6 .