എന്‍ജിനിയറിംഗ് കോളജില്‍ അസിസ്റ്റന്റ് പ്രഫസര്‍
സംസ്ഥാന സർക്കാരിനു കീഴിലുള്ള വിവിധ എന്‍ജിനിയറിംഗ് കോളജുകളില്‍ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് ബിഹാര്‍ പബ്ളിക് സര്‍വീസ് കമ്മീഷന് അപേക്ഷ ക്ഷണിച്ചു.
അസിസ്റ്റന്റ് പ്രഫസര്‍ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ്:
ഒഴിവുകള്‍: 147
യോഗ്യത: ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗില്‍ ഒന്നാംക്ലാസോടെ ബിഇ/ ബിടെക്/ ബിഎസ്സി/ ബിഎസ്സി (എന്‍ജിനിയറിംഗ്) ഉം എംഇ/എംടെക്/ എംഎസും അല്ലെങ്കില്‍ ഇന്റഗ്രേറ്റഡ് എംടെക്.
പ്രായം: 22- 65 വയസ്.
അസിസ്റ്റന്റ് പ്രഫസര്‍ (സിവില്‍ എന്‍ജിനിയറിംഗ്):
ഒഴിവുകള്‍: 306
യോഗ്യത: സിവില്‍ എന്‍ജിനിയറിംഗില്‍ ഒന്നാംക്ലോസോടെ ബിഇ/ ബിടെക്/ ബിഎസ്/ബിഎസ്സി (എന്‍ജിനിയറിംഗ്) ഉം എംഇ/ എംടെക്/ എംഎസും അല്ലെങ്കില്‍ ഇന്റഗ്രേറ്റഡ് എംടെക്.
പ്രായം: 22- 65 വയസ്.
അപേക്ഷാ ഫീസ്: 750 രൂപ. എസ്സി, എസ്ടി, വികലാംഗര്‍, വനിതകൾക്ക് 200 രൂപ.
അപേക്ഷിക്കേണ്ട വിധം: www.bpsc.bih.nic.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി .
അവസന തീയതി: സെപ്റ്റംബര്‍ 30.