എങ്ങനെ ഒരു നേതാവാകാം

Share:
Personality development

എം ആർ കൂപ് മേയർ                                                                       പരിഭാഷ: എം ജി കെ നായർ

രായിരം സഹായികളെ കണ്ടെത്തുന്നതാണ് അവരെ നയിക്കാന്‍ കെല്പുള്ള ഒരു നേതാവിനെ കണ്ടെത്തുന്നതിനേക്കാള്‍ എളുപ്പം.

ഏതു പദ്ധതിയിലായാലും പ്രധാന പ്രശ്നം ആദ്യം ഒരു നേതാവിനെ കണ്ടെത്തുകയെന്നതാണ്… ഒരു യഥാര്‍ത്ഥ നേതാവിനെ. അല്ലാതെ നേതൃത്വത്തിന്‍റെ തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗങ്ങള്‍ പഠിക്കാന്‍ മെനക്കെടാതെ, സ്ഥാനവും അധികാരവും ആഗ്രഹിക്കുന്ന അനേകം പേരില്‍ ഒരാളെയല്ല.

നേതാവിന്‍റെ തെരഞ്ഞെടുപ്പ് വിവേകപൂര്‍വ്വം നടന്നതാണെങ്കില്‍, ആ വ്യക്തി ആയിരക്കണക്കിന് വിശ്വസ്ത സഖാക്കളെ ആകര്‍ഷിക്കുകയും വിദഗ്ദ്ധമായി നയിക്കുകയും ചെയ്യും. പദ്ധതിയുടെ വിജയം അതോടെ ഉറപ്പാകും. വെറും ഒരൊറ്റ പുരുഷനെകൊണ്ട് അല്ലെങ്കില്‍ സ്ത്രീയെക്കൊണ്ട്!

വിജയമോ പരാജയമോ എന്നു നിശ്ചയിക്കുന്നത് ഒരു യഥാര്‍ത്ഥ നേതാവാണ്!

ബ്രിട്ടീഷ് മാനേജ്മെൻറ് വിദഗ്ദ്ധന്‍ ഹെര്‍ബര്‍ട്ട് എന്‍. കാസണ്‍ ചൂണ്ടിക്കാണിച്ചതുപോലെ, “ബിസിനസ് ലോകം സംഘട്ടനങ്ങളുടെ ലോകമാണ്….. നേട്ടങ്ങളുടെയും നഷ്ടങ്ങളുടെയും ലോകം…. ഉയര്‍ച്ചകളുടെയും താഴ്ചകളുടെയും ലോകം. സുന്ദരികളായ പെണ്‍കുട്ടികളുടെ പുഞ്ചിരിയും എക്സിക്യൂട്ടീവുകളുടെ പ്രശംസയും സ്വീകരിച്ച് ഒരു വലിയ മേശക്കു സമീപം ഇരിക്കാന്‍ പറ്റിയ, സന്തോഷമോ സൗഖ്യമോ തരുന്ന ഒരു പ്രവൃത്തി മണ്ഡലമല്ല. അത്”.

ബിസിനസ്‌ ലോകത്തിന് മാത്രമല്ല, നേതൃത്വം വേണ്ട എല്ലാ സാഹചര്യങ്ങള്‍ക്കും ഇതു സത്യമാണ്. നേതൃത്വം വേണ്ട ഏതൊരു പദ്ധതിയും ഒരു വെല്ലുവിളിയാണ്. അവിടെ സംഘട്ടനവും ഉണ്ടാകും. അതൊരു പരേഡോ കഥയില്ലാത്ത കുറെപ്പേരുടെ കൂട്ടമോ അല്ല.

എന്നാല്‍ സംഘട്ടനത്തോടൊപ്പം മത്സരവും പുറത്തുനിന്നുള്ള എതിര്‍പ്പും ഉണ്ടായിരിക്കണം….. സംഘട്ടനങ്ങളില്‍ ആഭ്യന്തര കലഹം പാടില്ല. നേതൃത്വത്തിനുള്ള ആദ്യപരീക്ഷണം സംഘടന, സഹകരണം, കൂറ് എന്നിവയാണ്.

ഈ ഒരദ്ധ്യായത്തില്‍ ഒരു സമ്പൂര്‍ണ്ണ നേതൃത്വ പരിശീലന പാഠം ചുരുക്കിപ്പറയാന്‍ നമുക്കു സാധിക്കാത്തതിനാല്‍, മറ്റുള്ളവരുടെ കൂറും സഹകരണവും നേടിയെടുത്ത് നിങ്ങള്‍ക്ക് എങ്ങനെ നേതൃത്വ പദവിയിലെത്താമെന്ന കാര്യത്തില്‍ നമുക്ക് ശ്രദ്ധകേന്ദ്രീകരിക്കാം.

സഹകരണവും കൂറും ഉത്തരവു നല്‍കി നിങ്ങള്‍ക്ക് ഉണ്ടാക്കാവുന്നതല്ല. അവ ആര്‍ജ്ജിക്കണം; അർഹ തപ്പെട്ടവയായിരിക്കണം.

എങ്ങനെയാണ് ഇതാ:

മറ്റുള്ളവരുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളാകാന്‍ ഒരു നേതാവ് സ്വയം സമര്‍പ്പിക്കണം.
അതിനാല്‍ നിങ്ങള്‍ സ്വപ്നങ്ങള്‍ നിര്‍മ്മിച്ചുകൊണ്ട് ആരംഭിക്കുക!

പാലും തേനും ഒഴുകുന്ന ഒരു വാഗ്ദത്ത ഭൂമിയിലേക്ക്, മോശയെപ്പോലെ ഓരോ നേതാവും ലക്ഷ്യമിടണം. എന്നിട്ട് സ്വന്തം “സഖാക്കളെ” അവിടേക്കു നയിക്കുക.

നേതാവ് ബാനര്‍ പിടിച്ച് മുമ്പില്‍ നിന്നുതന്നെ നയിക്കണം – ഒരു ചാട്ടയുമെടുത്ത് പിറകേ നടക്കുകയല്ല വേണ്ടത്! യഥാര്‍ത്ഥ നേതാവിന് “കിഴ്ജീവനക്കാരി” ല്ലെന്ന കാര്യം ഓര്മ്മിക്കുക: അദ്ദേഹത്തിനു “സഖാക്കളേ”യുള്ളൂ.

ആരും അദ്ദേഹത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നില്ല; അദ്ദേഹത്തിന്‍റെ “സഖാക്കള്‍” അദ്ദേഹത്തോടൊപ്പം ഒരു പൊതുലക്ഷ്യം നേടിയെടുക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നു.

ഒരു നേതാവ് പ്രശംസ ആവശ്യപ്പെടുന്നില്ല; അദ്ദേഹം അതു കൊടുക്കുന്നു. നിര്‍ലോഭം ഒരു നിയന്ത്രണവുമില്ലാതെ.

നിരന്തരം, അത്യുത്സാഹത്തോടെ, പ്രചോദനാത്മകമായി – ഒരു നേതാവ് തന്‍റെ സഖാക്കളെ പ്രശംസിക്കുകയും നേട്ടങ്ങളുടെ ക്രഡിറ്റ് കൊടുക്കുകയും ചെയ്യുന്നു.

പ്രത്യേകിച്ച്, സ്വന്തം നേട്ടങ്ങള്‍ക്ക് അദ്ദേഹം സ്വന്തം സഖാക്കളെ പ്രശംസിക്കുകയും അതിന്‍റെയെല്ലാം അംഗീകാരം അവരുമായി പങ്കുവെക്കുകയും ചെയ്യുന്നു. ഇത് അമിതമായ ഔദാര്യമല്ല. അതൊരു ശക്തനായ നേതാവിന്‍റെ ലക്ഷണമാണ്. തന്‍റെ സംഘടനക്ക് കൂടുതല്‍ അംഗീകാരം കൊടുക്കുമ്പോള്‍, അവരുടെ നേതാവായി അദ്ദേഹം കൂടുതല്‍ മതിക്കപ്പെടുമെന്ന് അദ്ദേഹത്തിനറിയാം. അംഗീകാരം, വിമര്‍ശനം പോലെ, ആത്യന്തികമായി ഏറ്റവും മുകളിലേക്കുയര്‍ത്തുന്നു.

നിങ്ങള്‍ക്ക് നിങ്ങളെ സ്വയം ഉയര്‍ത്താനാവില്ല; നിങ്ങളുടെ സംഘടനയ്ക്ക് മാത്രമേ നിങ്ങളെ ഉയര്‍ത്താനാവൂ. അതും സംഘടനക്ക് ഉയര്‍ത്താന്‍ സാദ്ധ്യമാകുന്നിടത്തോളവും ആഗ്രഹിക്കുന്നിടത്തോളവും മാത്രം.

ദുര്‍ബലമായ ഒരുസംഘടനയ്ക്ക് നിങ്ങളെ ഉയര്‍ത്താനാവില്ല; അസംതൃപ്തമായ ഒരു സംഘടന നിങ്ങളെ ഉയര്‍ത്തുകയില്ല.

നേതാവിനോടു സഹകരിക്കണമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നവര്‍, അവരുടെ സഹകരണം ഏതു കാര്യത്തിലാണോ ആവശ്യം. അതിനുള്ള തീരുമാനങ്ങളിലും ആസൂത്രണത്തിലും ഒരു പരിധിവരെയെങ്കിലും യഥാര്‍ത്ഥത്തില്‍ അവര്‍കൂടി പങ്കാളികളായിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന് വളരെക്കൂടുതല്‍ സഹകരണം കിട്ടും; വളരെക്കൂടുതല്‍ നല്ല സഹകരണം.

എല്ലാ നല്ല ആശയങ്ങളും ചിന്തിച്ചെടുക്കുകയെന്നത് നേതൃത്വത്തിന്‍റെ പ്രത്യേക ആവശ്യമോ ജോലിയോ അല്ല. അപ്രകാരം ചെയ്യാന്‍ മറ്റുള്ളവര്‍ക്ക് പ്രചോദനം കൊടുക്കുകയെന്നതാണ് നേതൃത്വത്തിന്‍റെ ധര്‍മ്മം; എന്നിട്ട് സംഘടനയിലെ എല്ലാവരും സമർപ്പിക്കുന്ന എല്ലാ ആശയങ്ങളേയും പരിശോധിച്ച്, ഏറ്റവും നല്ല ആശയങ്ങള്‍ തെരഞ്ഞെടുത്ത്, സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് പ്രയോഗത്തില്‍ വരുത്തുക.

ഒരു നേതാവ് വളരെനാള്‍ അതിജീവിക്കുമോ ഇല്ലയോ എന്നതിനുള്ള പരീക്ഷ അതാണ്.

ആധിപത്യം പുലര്‍ത്തുകയും കല്പന പുറപ്പെടുവിക്കുകയും ചെയ്യുന്ന നേതൃത്വം തൊഴിലാളികള്‍ക്കു സംഘടിക്കാനും പണിമുടക്കാനുമുള്ള അവകാശത്തില്‍ കാര്യങ്ങള്‍ എത്തിക്കുന്നു; അതുപോലെ അതിവിദഗ്ദ്ധരായ എക്സിക്യുട്ടീവുകളെ കടുത്ത മത്സരത്തിന്‍റെ ഫലമായി ഒരു സ്ഥാപനത്തില്‍നിന്നും മറ്റൊന്നിലേക്ക് ആകര്‍ഷിച്ചുകൊണ്ടുപോകാനും ഇടവരുത്തുന്നു.

ഇന്ന് നേതൃത്വത്തിനുവേണ്ട കഴിവ് ആ പദത്തില്‍ വിവക്ഷിക്കുന്ന കഴിവാണ്: നയിക്കാനുള്ള കഴിവ്.

അതുകൊണ്ട്, തുടക്കത്തില്‍ തന്നെ, അത്തരമൊരു നേതാവുമായി നിങ്ങള്‍ ബന്ധം സ്ഥാപിക്കുക….. അപ്രകാരം ചെയ്യാന്‍ വേണ്ടി ജോലിയില്‍ മാറ്റം വരുത്തണമെങ്കില്‍ കൂടി.

എന്നിട്ട് നിങ്ങള്‍ക്ക് ഉയര്‍ച്ചയുണ്ടാകുമ്പോള്‍, നിങ്ങള്‍ സ്വയം അത്തരം ഒരു നേതാവായിത്തീരുക.

തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗങ്ങള്‍ പഠിക്കുന്നതിന്‍റെയും ഉപയോഗിക്കുന്നതിന്‍റെയും ഉദ്ദേശ്യം അതാണ്. കമ്പ്യൂട്ടറിന് നിങ്ങളുടെ സ്ഥാനം അപഹരിക്കാന്‍ പറ്റാത്ത വിധം എങ്ങനെ നിങ്ങള്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത വ്യക്തിയായിത്തീരുമെന്ന് അവ പഠിപ്പിക്കുന്നു.

ഓര്മ്മിക്കുക, കമ്പ്യൂട്ടറുകള്‍ക്ക് മാനേജ്മെൻറിനു പകരം നില്‍ക്കാനാവില്ല. കാരണം, കമ്പ്യൂട്ടറുകളെ നിയന്ത്രിക്കുന്നതും അവയുടെ പ്രവര്‍ത്തനം നിശ്ചയിക്കുന്നതും മാനേജ്മെൻറ് ആണ്.

ഉല്പാദനരംഗത്തെ ആയിരക്കണക്കിന് തൊഴിലാളികള്‍ക്കുപകരം ‘കമ്പ്യൂട്ടറൈസ് ഡ് ഓട്ടമേഷന്‍’ മതിയായേ ക്കാം….. എന്നാല്‍ സമര്‍ത്ഥനായ ഒരു മാനേജ്‌മെന്‍റ് എക്സിക്യുട്ടീവിനു പകരം മറ്റൊന്നുമില്ല. വാസ്തവത്തില്‍, ‘കമ്പ്യൂട്ടറൈസ് ഡ് ഓട്ടമേഷന്‍’ വര്‍ദ്ധിക്കുന്തോറും, കൂടുതല്‍ നല്ല മാനേജ്മെന്‍റ് എക്സിക്യുട്ടീവുകളും സാങ്കേതികവിദഗ്ദ്ധരും ആവശ്യമായി വരും.

“എല്ലായ്പ്പോഴും ഏറ്റവും മുകളില്‍ സ്ഥലമുണ്ട്” എന്ന പഴയ പറച്ചില്‍ എന്നത്തേയും പോലെ ഇന്നും സത്യമാണ്. ഒരു വ്യത്യാസമുണ്ട്, ഇപ്പോഴാണ് വളരെക്കൂടുതല്‍ സ്ഥലം – അതുപോലെ വളരെക്കൂടുതല്‍ പണവും – ഏറ്റവും മുകളില്‍!

അതൊരു സുനിശ്ചിതമാര്ഗ്ഗമാണ്… കൂടുതല്‍ സമ്പന്നനാകാന്‍….. എളുപ്പത്തില്‍.

(തുടരും) www.careermagazine.in

Share: