എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച
കോഴിക്കോട്: സിവില്‍ സ്റ്റേഷനിലുളള എംപ്ലോയബിലിറ്റി സെന്ററില്‍ സെപ്തംബര്‍ 28 (ശനിയാഴ്ച) രാവിലെ 10.30 ന് വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ഫാര്‍മസിസ്റ്റ് (യോഗ്യത : ഡി.ഫാം/ ബി.ഫാം പുരുഷന്‍മാര്‍ മാത്രം), ബിസിനസ്സ് ഡവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവ്, കസ്റ്റമര്‍ റിലേഷന്‍ എക്‌സിക്യൂട്ടീവ്, റിസപ്ഷനിസ്റ്റ് (യോഗ്യത : ബിരുദം), ജാവാ ഡവലപ്പര്‍, ആങ്കുലര്‍ ഡവലപ്പര്‍, ഇംപ്ലിമെന്റേഷന്‍ & ടെസ്റ്റിംങ്ങ് എഞ്ചിനീയര്‍ (യോഗ്യത : ബി.ടെക് ഐ.ടി/ഇ.സി/സി.എസ്, ബി.സി.എ, എം.സി.എ, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്), സെയില്‍സ് ഡവലപ്പ്‌മെന്റ് മാനേജര്‍, ബിസിനസ്സ് ഡവലപ്പ്‌മെന്റ് മാനേജര്‍ (യോഗ്യത: ബിരുദം), ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ് (യോഗ്യത : പത്താം തരം) ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.
എംപ്ലോയ്ബിലിറ്റിസെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും, അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും അഭിമുഖത്തില്‍ പങ്കെടുക്കാം.
താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ മതിയായ എണ്ണം ബയോഡാറ്റ സഹിതം സെപ്റ്റംബര്‍ 28 ന് രാവിലെ 10.30ന് സെന്ററില്‍ ഹാജരാകണം.
കുടുതല്‍ വിവരങ്ങള്‍ക്ക് : 0495 – 2370176.
വിവിധ തസ്തികകളില്‍ നിയമനം
മലപ്പുറം: എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ സ്വകാര്യസ്ഥാപനങ്ങളിലേക്ക് ഫിസിക്കല്‍ സയന്‍സ് ടീച്ചര്‍, കമ്പ്യൂട്ടര്‍ സയന്‍സ് ടീച്ചര്‍, അക്കൗണ്ടന്റ്, പ്രൊബേഷനറി മാനേജര്‍, സര്‍വീസ് എഞ്ചിനീയര്‍, സെയില്‍സ് എക്‌സിക്യൂട്ടീവ്, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് തുടങ്ങിയ തസ്‌കകളിലേക്ക് നിയമനം നടത്തുന്നു.
യോഗ്യത- എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി, ബികോം,ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ഫിസിക്‌സ്,എം.സി.എ, ബി.എഡ്.
താത്പര്യമുള്ളവര്‍ എംപ്ലോയബിലിറ്റിസെന്ററില്‍ സെപ്തംംബര്‍ 28ന് രാവിലെ 10ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ ബയോഡാറ്റയും ഏതെങ്കിലും തിരിച്ചറിയല്‍രേഖയുടെ പകര്‍പ്പും രജിസ്‌ട്രേഷന്‍ ഫീസായി 250രൂപ സഹിതം ഹാജരാകണം. രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രസീതി ഹാജരാക്കിയാല്‍ മതി.
ഫോണ്‍ : 04832 734 737.