എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം

278
0
Share:
 കാസർഗോഡ് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുളള എംപ്ലോയബിലിറ്റി സെന്ററില്‍ ജോലി അഭിമുഖം നടത്തുന്നു.
ഈ മാസം 28 ന് രാവിലെ 10.30 ന് കാസര്‍കോട് കളക്ടറേറ്റില്‍ സ്ഥിതിചെയ്യുന്ന എംപ്ലോയബിലിറ്റി സെന്ററിലാണ് അഭിമുഖം.
തസ്തിക:-അധ്യാപകര്‍ (വിഷയം-ലോജിസ്റ്റിക്‌സ്  )
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം
18 മുതല്‍ 35 വയസ് വരെയുളളവര്‍ക്ക് എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. 250 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്.
രജിസ്‌ട്രേഷന് എത്തുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സമര്‍പ്പിക്കണം.
ഫോണ്‍. 04994 297470.
Share: