വിദ്യാഭ്യാസ വായ്പയിൽനിന്ന് മോചനം ; അമേരിക്കൻ പദ്ധതി ഇന്ത്യയിലും!
വിദ്യാഭ്യാസ വായ്‌പ തിരിച്ചടക്കാനാകാതെ ദശലക്ഷക്കണക്കിന് വിദ്യാർഥികൾ ലോകമെമ്പാടും ബുദ്ധിമുട്ടുമ്പോൾ, വായ്പയിൽ നിന്ന് മോചനം നേടുന്നതിനുള്ള പദ്ധതിയുമായി അമേരിക്കയിലെ ‘സ്റ്റെപ്പിംഗ് സ്റ്റോൺ എഡ്യു’ മുന്നിട്ടിറങ്ങി. പദ്ധതി സ്ഥാപകനും സി ഇ ഒ യുമായ ജോൺ എൽ ക്ളോസൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനു സമർപ്പിച്ച പദ്ധതിയെ അമേരിക്കൻ ചരിത്രത്തിലെ നാഴികക്കല്ല് എന്നാണദ്ദേഹം വിശേഷിപ്പിച്ചത്.
അമേരിക്കയിലെ വിവിധ സർവ്വകലാശാലകളിലായി നിർജ്ജീവമായി കിടക്കുന്ന മൂന്നര ലക്ഷത്തോളം പേറ്റൻ റു കൾ ലോകമെമ്പാടുമുള്ള യുവതീ-യുവാക്കൾക്ക് നൽകി പുതിയ ഉൽപ്പന്നങ്ങളും സേവനങ്ങളും മാനവരാശിക്ക് നൽകുന്നതിനാണ് സ്റ്റെപ്പിംഗ് സ്റ്റോൺ എഡ്യു പേറ്റൻറ്സ് ഫ്രീ ഡോട്ട് കോമിലൂടെ ( www.patentsfree.com ) ഉദ്ദേശിക്കുന്നതെന്ന് ജോൺ എൽ ക്ളോസൻ പറഞ്ഞു.വിദ്യാസമ്പന്നരായ ചെറുപ്പക്കാർക്ക് സ്റ്റാർട്ടുപ്പുകൾക്ക് അനുയോജ്യമായ പദ്ധതികൾ നൽകി അവരെ സംരംഭകരാക്കുന്നതിലൂടെ വിദ്യാഭ്യാസവായ്പ്പയിൽ നിന്ന് അവർക്ക് മോചനം നേടാനാകും.
കുട്ടികൾക്കു വിദ്യാഭ്യാസ വായ്പയായി നൽകിയ ഒന്നര ട്രില്യൺ ഡോളർ ആണ് അമേരിക്കയിൽ മാത്രം തിരിച്ചടവില്ലാതെ കിടക്കുന്നത്. വിദ്യാഭ്യാസ വായ്പ എടുത്തുപഠിച്ച കുട്ടികൾ തൊഴിലില്ലാതെ നിൽക്കുന്നത് അമേരിക്കയിൽ മാത്രമല്ല. ലോകമെമ്പാടും നേരിടുന്ന പ്രശ്നമാണത്. നികുതിദായകരുടെ പണം തിരിച്ചടക്കുന്നതിനായി യുവതീ-യുവാക്കളെ സംരംഭകരാക്കുക എന്നതാണ് പേറ്റൻറ്സ് ഫ്രീ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
പുതിയ സംരംഭകരെ സൃഷ്ടിക്കുവാൻ ഭരണകൂടങ്ങൾ ശ്രമിക്കുമ്പോൾ അനുയോജ്യമായ ‘ സ്റ്റാർട്ട് അപ്പ് ‘ പദ്ധതികൾ ലഭിക്കാത്ത അവസ്ഥയുണ്ട്. അമേരിക്കൻ സർവ്വകലാശാലകളിൽ നിർജീവമായി കിടക്കുന്ന മൂന്നര ലക്ഷത്തോളം പേറ്റൻറുകൾ സ്റ്റാർട്ടപ്പുകൾക്ക് സൗജന്യമായി നൽകുക എന്നതാണ് പേറ്റൻ റ് സ് ഫ്രീ പദ്ധതിയിലൂടെ സ്റ്റെപ്പിംഗ് സ്റ്റോൺ എഡ്യു ഉദ്ദേശിക്കുന്നത്. ഇന്ത്യൻ സർവ്വകലാശാലകളുമായും ഇത് സംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ട്. ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും ഇത് നടപ്പാക്കുന്നതിനായി ദക്ഷിണേന്ത്യയിലെയും യു എ എയിലെയും ആദ്യ തൊഴിൽ-വിദ്യാഭ്യാസ ബോധവൽക്കരണ പ്രസിദ്ധീകരണമായ ‘കരിയർ മാഗസി’നുമായാണ് ( https://patentsfree.com/
യു എൻ മാധ്യമ ഉപദേഷ്ടാവും ന്യൂയോർക് എമ്മി അവാർഡ് ഫൗണ്ടേഷൻ വൈസ് പ്രെസിഡെൻറുമായ ജോർജ്‌സ് ലെക്ചലയർ , റെജിനാർഡ് റെജി , ജെ ആർ ഹോസ്റ്ററിംഗ് എന്നിവർ ചേർന്ന് നടപ്പാക്കുന്ന പദ്ധതിയുടെ ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും പ്രവർത്തനങ്ങൾക്ക് കരിയർ മാഗസിൻ സി എം ഡി രാജൻ പി തൊടിയൂർ, ഡോ. എം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ് & ടെക്നോളജി ചെയർ മാൻ ഡോ . പി വി മജീദ്, ഋഷി പി രാജൻ എന്നിവർ നേതൃത്വം നൽകും.