വിദൂര വിദ്യാഭ്യാസ കോഴ്സുകൾ
സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ വിദൂര വിദ്യാഭ്യാസകോഴ്സുകൾക്ക് യുജിസി നിർദേശ പ്രകാരം ഇപ്പോൾ അപേക്ഷിക്കാം. ബിരുദ കോഴ്സുകൾക്കും ബിരുദാനന്തര ബിരുദ കോഴ്സുകൾക്കുമാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
ബിഎ (മലയാളം, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിസ്റ്ററി, ഹിന്ദി), ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ബിബിഎ), ബിഎസ്സി (കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്), ബാച്ചിലർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻ (ബിസിഎ), ബികോം, ബിഎൽഐസി, എംഎ (ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, മലയാളം, പൊളിറ്റിക്കൽ സയൻസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, സോഷ്യോളജി), എംകോം, എംഎസ്സി (കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്) എംഎൽഐസി എന്നീ കോഴ്സുകൾക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈനായി ഫീസ് അടയ്ക്കുവാനുള്ള സൗകര്യവും ഉണ്ടായിരിക്കും.
സർവകലാശാലയുടെ റെഗുലർ കോഴ്സുകളുടെ അതേ സിലബസ് തന്നെയായിരിക്കും വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്കും. അപേക്ഷ നൽകാനുളള അവസാന തീയതി സെപ്റ്റംബർ 30. പ്രവേശന യോഗ്യത, മാനദണ്ഡങ്ങൾ എന്നിവ വ്യക്തമായി പരിശോധിച്ചതിനു ശേഷം മാത്രം ഓണ്‍ലൈൻ രജിസ്ട്രേഷൻ ചെയ്യണം.
കൂടുതൽ വിവരങ്ങൾക്ക് www.ideku.net എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
കാലിക്കട്ട് സർവകലാശാലയിൽ വിദൂരവിദ്യാഭ്യാസവിഭാഗത്തിൽ 19 ബിരുദ-ബിരുദാനന്തര കോഴ്സുകൾക്കാണ് യുജിസി അനുമതി ലഭിച്ചിട്ടുള്ളത്.
ബിഎ-അഫ്സലുൽ ഉലമ, അറബിക്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, മലയാളം, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, സംസ്കൃതം, സോഷ്യോളജി, ബിസിനസ് അഡ്മിനിസ്ട്രേഷൻ, ബികോം.എംഎ-ഹിന്ദി, അറബിക്, ഹിസ്റ്ററി, മലയാളം, ഫിലോസഫി, സോഷ്യോളജി.
ഒക്ടോബറോടെ പ്രവേശന നടപടികൾ പൂർത്തിയാക്കും. വിദ്യാർഥികൾക്കാവശ്യമായ പഠനനോട്ടുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.
ഓൺലൈൻ വഴി ഫൈനില്ലാതെ സെപ്റ്റംബർ 15 വരേയും ഫൈനോടുകൂടി 20 വരെയും അപേക്ഷിക്കാം.
കണ്ണൂർ സർവകലാശാലയിൽ ഈ വർഷം 12 കോഴ്സുകൾക്കാണ് യുജിസിയുടെ അനുമതി ലഭിച്ചിരിക്കുന്നത്.പിഴയില്ലാതെ സെപ്റ്റംബർ 15 വരെയും 500 രൂപ പിഴയോടെ ഒക്ടോബർ ഒന്നു വരെയും ഓൺലൈനായി അപേക്ഷിക്കാം.
കോഴ്സുകൾ: ബിഎ (ഇംഗ്ലീഷ്, ഹിസ്റ്ററി, ഇക്കണോമിക്സ്, മലയാളം, പൊളിറ്റിക്കൽ സയൻസ്, അഫ്സൽഉൽഉലമ) ബികോം (കോർപറേഷൻ), ബിബിഎ, എംഎ (ഇംഗ്ലീഷ്, ഇക്കണോമിക്സ്, ഹിസ്റ്ററി, അറബിക്.