പ്രായോഗിക പരിശീലനം

Share:

തിരുവനന്തപുരം : കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻറർപ്രണർഷിപ്പ് ഡെവലപ്മെൻറ് വ്യവസായ വാണിജ്യ വകുപ്പ് ആവിഷ്‌കരിച്ച അഗ്രോ ഇൻക്യുബേഷൻ ഫോർ സസ്റ്റൈനബിൾ എൻറർപ്രണർഷിപ്പ് പദ്ധതിയുടെ ഭാഗമായി സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. ചെറുകിട സംരംഭകർക്ക് ആരംഭിക്കാൻ സാധിക്കുന്ന മാംസാധിഷ്ഠിത മൂല്യവർദ്ധിത ഉത്പന്നങ്ങളിൽ ആണ് പരിശീലനം.
കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ വെച്ച് ഡിസംബർ 14 മുതൽ 21 വരെയാണ് പരിശീലന ക്ലാസുകൾ. കോഴ്സ് ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, ജിഎസ്ടി ഉൾപ്പെടെ 1180 രൂപ ആണ് ഫീസ്.

താത്പര്യമുള്ളവർ www.kied.info ൽ ഡിസംബർ 3ന് മുമ്പ് അപേക്ഷിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന 20 പേർക്ക് പരിശീലനത്തിൽ പങ്കെടുക്കാം.
വിവരങ്ങൾക്ക്: 0484- 2532890/ 2550322.

Tagskied
Share: