പോളി ക്ലിനിക്കുകളില്‍ നിരവധി ഒഴിവുകൾ

Share:

വിവിധ പോളി ക്ലിനിക്കുകളിൽ മെഡിക്കൽ സ്പെഷ്യലിസ്ററ് , ഗൈനക്കോളജിസ്റ്റ് , മെഡിക്കൽ ഓഫീസർ , ഡെന്റൽ ഓഫീസർ, നഴ്സിംഗ് അസിസ്റ്റൻറ് , ലബോറട്ടറി ടെക്‌നിഷ്യൻ, ലബോറട്ടറി അസിസ്റ്റൻറ് , ഡെന്റൽ ഹൈജീനിസ്റ് , ഫിസിയോ തെറാപ്പിസ്റ്റ്, ഫർമസിസ്റ്റ് തുടങ്ങിയ ഒഴിവുകളിലേക്ക് നിയമനത്തിന് എക്സര്‍വീസ്മെന്‍ കോണ്‍ട്രിബ്യുട്ടറി ഹെല്‍ത്ത് സ്കീം (ഇ.സി.എച്ച്.എസ്.) അപേക്ഷ ക്ഷണിച്ചു.
46 ഒഴിവുകളാണുള്ളത് . കോഴിക്കോട്, കണ്ണൂര്‍, പെരിന്തല്‍മണ്ണ, കല്‍പ്പറ്റ, കാഞ്ഞങ്ങാട്, ഇരിട്ടി, വിരാജ്പേട്ട് കേന്ദ്രങ്ങളിലാണ് ഒഴിവ് .
കരാര്‍ നിയമനമാണ്.
സൈനികര്‍, സൈനികരുടെ വിധവകള്‍ എന്നിവര്‍ക്ക് ചട്ടപ്രകാരമുള്ള സംവരണാനുകൂല്യം ലഭിക്കും.
ഇവരുടെ അഭാവത്തില്‍ സംവരണ ഒഴിവുകളില്‍ മറ്റുള്ളവരെ പരിഗണിക്കും.
വിശദവിവരങ്ങളും അപേക്ഷാഫോമും www.echs.gov.in എന്ന വെബ്സൈറ്റിലും മേല്‍പറഞ്ഞ ഇ.സി.എച്ച്.എസ്. പോളിക്ലിനിക്കുകളിലും സ്റ്റേഷന്‍ സെല്‍ (ഇ.സി.എച്ച്.എസ്.), ℅ ഡി.എസ്.സി. സെന്റര്‍ കണ്ണൂരിലും (ഫോണ്‍: 0497 2769191) ലഭിക്കും.
അപേക്ഷ ലഭിക്കേണ്ട അവസാന തിയതി : മാര്‍ച്ച്‌ 26

Share: