ഡെപ്യൂട്ടി രജിസ്ട്രാര്‍ (ഫിനാന്‍സ്) ഒഴിവ്

Share:

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനു കീഴിലുള്ള നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിംഗ് ആന്റ് റിസര്‍ച്ച് സെന്ററില്‍ (നാറ്റ്പാക്) ഡെപ്യൂട്ടി രജിസ്ട്രാര്‍ (ഫിനാന്‍സ്) ന്റെ സ്ഥിരനിയമന ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ സഹിതം ഡയറക്ടര്‍, നാറ്റ്പാക്, ശാസ്ത്ര ഭവന്‍, പട്ടം പാലസ്, തിരുവനന്തപുരം – 4 എന്ന വിലാസത്തില്‍ ജനുവരി 18 നു മുന്‍പ് ലഭിക്കത്തക്കവിധം അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ www.natpac.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

Share: