ഡി വോക്ക് കോഴ്‌സ് പ്രവേശനം

Share:

കൊല്ലം : കരുനാഗപ്പള്ളി, കല്ലൂപ്പാറ എഞ്ചിനീയറിങ് കോളേജുകളിലെ മൂന്ന് വര്‍ഷ ഡി വോക്ക് (ഡിപ്ലോമ ഇന്‍ വൊക്കേഷന്‍) കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ആര്‍ട്ടിഫിഷ്യല്‍ ഇൻ റ ലിജന്‍സ് ആന്‍ഡ് റോബോട്ടിക്‌സ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിങ്, ഇലക്ട്രോണിക്‌സ് മാനുഫാച്ചറിങ് സര്‍വീസസ്, സോഫ്റ്റ് വെയര്‍ ഡെവലപ്‌മെൻറ് എന്നീ കോഴ്‌സുകള്‍ക്ക് 30 സീറ്റുകളുണ്ട്. യോഗ്യത -പത്താം ക്ലാസ്. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. www.polyadmission.org/dvoc ല്‍ നിന്നും അപേക്ഷഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച അതത് കോളജുകളില്‍ ജൂലൈ 31 നകം സമര്‍പ്പിക്കണം.
കൂടുതൽ വിവരങ്ങള്‍ക്ക് www.ceknpy.ac.in, www.cek.ac.in

Tagsdvoc
Share: