സാംസ്‌കാരിക ഡെപ്യൂട്ടി ഡയറക്ടര്‍

സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയത്തില്‍ ഒഴിവുള്ള ഒരു ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 45800-89000 ശമ്പള സ്‌കെയിലിലുള്ള രണ്ടാം ഗസറ്റഡ് തസ്തികയില്‍ സംസ്ഥാന സര്‍വീസില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.
സാഹിത്യത്തിലോ, ചരിത്രത്തിലോ, കലയിലോ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ കൂടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. കലാ സാംസ്‌കാരിക രംഗത്തെ പ്രവൃത്തി പരിചയം അഭിലഷണീയം. നിരാക്ഷേപ പത്രം സഹിതം അപേക്ഷകള്‍ ഡയറക്ടര്‍, സാംസ്‌കാരിക വകുപ്പ് അധ്യക്ഷ കാര്യാലയം, തൈക്കാട് പി.ഒ, തിരുവനന്തപുരം 14 എന്ന വിലാസത്തില്‍ ഒക്‌ടോബര്‍ 25ന് മുമ്പ് വകുപ്പു തലവന്‍ മുഖേന ലഭ്യമാക്കണം.