താത്കാലിക ഒഴിവ്

തൃശ്ശൂർ: ജില്ലയിലെ അർധ സർക്കാർ സ്ഥാപനത്തിൽ ട്രാക്ടർ ഡ്രൈവർ ഗ്രേഡ് II, തസ്തികയിൽ ഒഴിവ്. ഈഴവ/തീയ്യ/ബില്ലവ വിഭാഗത്തിന് സംവരണം ചെയ്ത തസ്തികയിലാണ് ഒഴിവ്. എസ്.എസ്.എൽ.സിയോ തത്തുല്യ യോഗ്യതയോ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ട്രാക്ടർ ഡ്രൈവിംഗ് ലൈസൻസ്, ട്രാക്ടർ ഡ്രൈവിംഗിൽ രണ്ടു വർഷത്തെ പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷിക്കണം.
അംഗപരിമിതർ അപേക്ഷിക്കേണ്ടതില്ല. 2022 ജനുവരി 1ന് 18 വയസ് തികഞ്ഞിരിക്കണം, 36 വയസിൽ കവിയരുത്. യോഗ്യരായ ഉദ്യോഗാർഥികൾ 2023 ജനുവരി 10ന് മുമ്പായി അടുത്തുള്ള എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.