ഡ്രാഫ്റ്റ്‌സ്‌മാൻ/ ഓവർസിയർ താത്കാലിക നിയമനം
എറണാകുളം : ഹാർബർ എൻജിനീയറിങ് വകുപ്പ് ചെല്ലാനം സബ് ഡിവിഷൻ കാര്യാലയത്തിൽ നിലവിലുള്ള ഡ്രാഫ്റ്റ്‌സ്‌മാൻ/ ഓവർസിയർ ഗ്രേഡ്-3 തസ്‌തികയിലെ ഒഴിവിലേയ്ക്ക് ദിവസവേതന അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു.
ബി ടെക്/ഐ.ടി.ഐ/ ഡിപ്ലോമ (സിവിൽ എൻജിനീയറിങ് ) യോഗ്യതയുള്ള 40 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം.
താല്‌പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് നമ്പർ, അസ്സൽ സർട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒരു പാസ്സ് പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഫെബ്രുവരി 20ന് രാവിലെ 11ന് ചെല്ലാനം ഹാർബർ എൻജിനീയറിങ് സബ് ഡിവിഷൻ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.
ഫോൺ : 04842969718, 7293451949