തെരുവുനായ്ക്കളുടെ പ്രജനന നിയന്ത്രണ പദ്ധതി

Share:

എറണാകുളം : ജില്ലാ പഞ്ചായത്തിന് കീഴിലുള്ള തെരുവുനായ്ക്കളുടെ പ്രജനന നിയന്ത്രണ പദ്ധതി നടത്തിപ്പിന് കോലഞ്ചേരി, മുളന്തുരുത്തി എ.ബി.സി സെൻറ റിലേക്ക് കരാ‍ർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് വാക്ക്-ഇൻ ഇൻറർവ്യൂ നടത്തുന്നു. വെറ്ററിനറി സർജൻ, മൃഗപരിപാലകർ/ഡോഗ്ക്യാച്ചഴ്സ് എന്നീ തസ്തികളിലേക്ക് ഡിസംബർ 22 ന് രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് കാര്യാലയത്തിലാണ് ഇൻറർവ്യൂ.

വെറ്ററിനറി സർജൻ തസ്തികയിലേക്ക് നടത്തുന്ന ഇൻറർവ്യൂവിൽ ബി വി എസ് സി & എ എച്ച്, കെ എസ് വി സി രജിസ്ട്രേഷൻ എന്നീ യോഗ്യതകളുള്ളവർക്ക് പങ്കെടുക്കാം. എ.ബി.സി പ്രോഗ്രാമുമായി ബന്ധപ്പെട്ട് ആറ് മാസം പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന. മൃഗപരിപാലകർ/ഡോഗ്ക്യാച്ചഴ്സ് തസ്തികയിൽ തെരുവുനായ്ക്കളെ പിടികൂടുന്നതിനുള്ള സന്നദ്ധത, നായ്ക്കളുടെ പരിപാലനം, ഉയർന്ന കായിക ക്ഷമത, നായപിടിക്കുന്ന പരിശീലനം പൂർത്തികരിച്ച സർട്ടിഫിക്കറ്റ് ഉള്ളവക്ക് പങ്കെടുക്കാം. എ.ബി.സി പ്രോഗ്രാമുമായി ബന്ധപ്പെട്ട് പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന.

Share: