വെറ്റിനറി ഡോക്ടർ; വാക്ക്-ഇൻ-ഇൻറർവ്യൂ

Share:

ആലപ്പുഴ: മൃഗസംരക്ഷണ വകുപ്പിന്‍റെ അടിയന്തിര രാത്രികാല വെറ്ററിനറി സേവന പദ്ധതിയിയുടെ ഭാഗമായി ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർമാരെ നിയമിക്കുന്നു.

കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്ട്രേഷനുള്ള വെറ്ററിനറി ബിരുദധാരികൾ നവംബർ എട്ടിനു രാവിലെ 11ന് ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളും സഹിതം ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക്ക്-ഇൻ ഇന്‍റര്‍വ്യൂവിന് ഹാജരാകണം.

പ്രതിമാസ വേതനം- 43,155/- രൂപ.

യോഗ്യതയുള്ള യുവ ഡോക്ടര്‍മാരുടെ അഭാവത്തിൽ വിരമിച്ചവരെയും പരിഗണിക്കും.  ഫോൺ: 0477-2252431

Tagsdoctor
Share: