ഡോക്ടര്‍ , ഫാര്‍മസിസ്റ്റ് : താല്‍ക്കാലിക നിയമനം

Share:

ഇടുക്കി : ഇളംദേശം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ , ഫാര്‍മസിസ്റ്റ് തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഇൻറര്‍വ്യൂ മാര്‍ച്ച് 17 രാവിലെ 11ന് .

ഡോക്ടര്‍ നിയമനത്തിന് എം.ബി.ബി.എസ് ബിരുദം, ടി.സി.എം.സി രജിസ്ട്രേഷന്‍ എന്നിവ ഉണ്ടായിരിക്കണം. ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ഡിപ്ലോമ/ ഡിഗ്രി ഇന്‍ ഫാര്‍മസി, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവ ഉള്ളവര്‍ക്ക് അപേക്ഷിക്കാം . യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകകള്‍ , അവയുടെ പകര്‍പ്പ് സഹിതമാണ് അപേക്ഷിക്കേണ്ടത്.

അവസാന തീയതി മാര്‍ച്ച് 15 , വൈകീട്ട് 5 മണി.

കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 275225.

Share: