ആശ്രിതനിയമനം: 213 ഒഴിവുകൾ
ആസാം റെെഫിൽസിൽ സർവീസിലിരിക്കേ കൊല്ലപ്പെട്ടവരുടെയോ മരിച്ചവരുടെയോ കാണാതായവരുടെയോ അല്ലെങ്കിൽ ആരോഗ്യപരമായ കരണത്താൽ ജോലിയിൽ തുടരാൻ കഴിയാത്തവരുടെയോ അടുത്ത ബന്ധുക്കൾക്കായി ആശ്രിതനിയമനത്തിനു അപേക്ഷ ക്ഷണിച്ചു.
ഭാര്യ/ഭർത്താവ്, മകൻ/മകൾ, സഹോദരൻ/സഹോദരി എന്നിവർക്കാണ് അർഹത. അംഗപരിമിതർക്ക് അപേക്ഷിക്കാനാവില്ല.
വിവിധ തസ്തികകളിലായി 213 ഒഴിവുകളുണ്ട്. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം.
സോൾജിയർ (ജനറൽ ഡ്യൂട്ടി(ഒഴിവ്-171)):
യോഗ്യത : പത്താം ക്ലാസ് .
പ്രായം: ആശ്രിതർക്ക് 18-38 വയസ്, വിധവയ്ക്ക്- 18-40 വയസ്.
ക്ലാർക്ക് – ഇന്റർമീഡിയറ്റ് അല്ലെങ്കിൽ സീനിയർ സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ്.
മിനിറ്റിൽ 35 വാക്ക് വേഗത്തിൽ ഇംഗ്ലീഷ് ടെെപ്പിംഗ്. 30 വാക്ക് വേഗത്തിൽ ഹിന്ദി ടെെപ്പിംഗ്. പ്രായം: 18-40 വയസ്.
പേഴ്സണൽ അസിസ്റ്റന്റ്(ഒഴിവ്-1):
യോഗ്യത : ഇന്റർമീഡിയറ്റ് അല്ലെങ്കിൽ സീനിയർ സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് . ഇംഗ്ലീഷ് അല്ലെങ്കിൽ ഹിന്ദി ടെെപ്പിംഗ്. പ്രായം 18-40 വയസ്.
റേഡിയോ മെക്കാനിക്(ഒഴിവ്-2) : പ്ലസ് ടു, അല്ലെങ്കിൽ തത്തുല്യം. റേഡിയോ ആൻഡ് ടെലിവിഷൻ ടെക്നോളജി/ഇലക്ട്രോണിക്സ്/ ടെലികമ്യൂണിക്കേഷൻ/കംപ്യൂട്ടർ/ഇലക്ട്രിക്കൽ/ മെക്കാനിക്കൽ എൻജിനിയറിംഗിൽ ഡിപ്ലോമ.
പ്രായം: 18-39 വയസ്.
ആർമറർ(ഒഴിവ്-2): യോഗ്യത : പത്താം ക്ലാസ്: പ്രായം 18-38 വയസ്.
ഇലക്ട്രീഷ്യൻ(ഒഴിവ്-2):യോഗ്യത : പത്താം ക്ലാസും ഐടിഎെയും. പ്രായം: 18-38 വയസ്.
ഫീമെയിൽ അറ്റൻഡന്റ്/ ആയ(ഒഴിവ്-1): ഇംഗ്ലീഷ്, മാത്സ്, സയൻസ്(ബയോളജി ഉൾപ്പെടെ) എന്നിവയോടെ പത്താം ക്ലാസ്. പ്രായം ആശ്രിതർക്ക് : 18-38 വയസ്, വിധവയ്ക്ക്: 18-40 വയസ്.
നഴ്സിംഗ് അസിസ്റ്റന്റ്(ഒഴിവ്-1): യോഗ്യത : ഇംഗ്ലീഷ് മാത്സ്, സയൻസ്(ബയോളജി ഉൾപ്പെടെ) എന്നിവയോടെ പത്താം ക്ലാസ്. പ്രായം : 18-38 വയസ്.
കുക്ക്(ഒഴിവ്-8): യോഗ്യത : പത്താം ക്ലാസ്. പ്രായം : 18-38 വയസ്.
മെയിൽ സഫായി(ഒഴിവ്-4): പത്താം ക്ലാസ്. പ്രായം : 18-38 വയസ്.
വാഷർമാൻ(ഒഴിവ്-5): യോഗ്യത : പത്താം ക്ലാസ്. പ്രായം : 18-38 വയസ്.
(2018 ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.)
ശാരീരിക യോഗ്യതകൾ: ഉയരം പുരുഷന്മാർക്ക് 170 സെ.മീ. , വനിതകൾക്ക് 157 സെ.മീ. നെഞ്ചളവ്(പുരുഷന്മാർക്ക് മാത്രം ബാധകം) സാധാരണ നിലയിൽ 80 സെ.മീ., അഞ്ച് സെ.മീ. വികസിപ്പിക്കാൻ കഴിയണം. ഉയരത്തിനു ആനുപാതികമായ ഭാരം ഉണ്ടായിരിക്കണം. സംവരണ വിഭാഗക്കാർക്ക് ശാരീരിക അളവുകളിൽ ചട്ടപ്രകാരമുള്ള ഇളവു ലഭിക്കും.
തിരഞ്ഞെടുപ്പിന്റെ ഭാഗമായി എഴുത്തു പരീക്ഷാ, ശാരീരിക ക്ഷമതാപരീക്ഷാ, ട്രേഡ് ടെസ്റ്റ് എന്നിവ ഉണ്ടായിരിക്കും.
അപേക്ഷിക്കേണ്ട വിധം: വിശദമായ വിജ്ഞാപനവും അപേക്ഷാഫോമും www.assamrifles.gov.in എന്ന വെബ്സെെറ്റിൽ ലഭിക്കും.
അനുബന്ധ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം Director
ate General, Assam Rifles(Recruitment Branch), Laitkor, Shillong, Meghalaya-793010 എന്ന വിലാസത്തിൽ അപേക്ഷിക്കണം.
അപേക്ഷാ കവറിനു പുറത്ത് APPLICATION FOR COMPASSIONATE GROUND APPOINTME NT എന്നെഴുതണം. വിജ്ഞാപനം വിശദമായി വായിച്ചു മനസ്സിലാക്കിയശേഷം മാത്രം അപേക്ഷിക്കുക.
അപേക്ഷ സ്വീകരിക്കുന്ന
അവസാന തീയതി: ഏപ്രിൽ 27.