ഡേറ്റാ പ്രോസസർ പാനലിലേക്ക് അപേക്ഷിക്കാം

സംസ്ഥാന സർക്കാർ സ്ഥാപനമായ സി-ഡിറ്റ് ഏറ്റെടുത്തു നടപ്പാക്കുന്ന ഡിജിറ്റൈസേഷൻ പ്രോജക്ടുകളുടെ മെറ്റാഡേറ്റ തയ്യാറാക്കൽ/ ഡേറ്റാ എൻട്രി ജോലികൾ നിർവഹിക്കുന്നതിന് നിശ്ചിത യോഗ്യതയും പ്രവൃത്തിപരിചയവും ഉള്ളവരെ കരാർ വ്യവസ്ഥയിൽ ഡേറ്റാ പ്രോസസർമാരായി പരിഗണിക്കുന്നതിനുള്ള പാനൽ തയ്യാറാക്കുന്നു.
ബിരുദമാണ് യോഗ്യത. (മലയാളത്തിൽ പ്രാവീണ്യം നേടണം) കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം.
ഇന്റർനെറ്റ് കണക്ടിവിറ്റിയോടു കൂടിയ കമ്പ്യൂട്ടർ സ്വന്തമായി ഉണ്ടായിരിക്കണം.
റേറ്റ് കോൺട്രാക്ട് അനുസരിച്ചു പൂർത്തീകരിക്കുന്ന ഡാറ്റക്ക് അനുസൃതമായി പ്രതിഫലം ലഭിക്കും. താത്പര്യമുള്ളവർ www.cdit.org യിൽ ജനുവരി 25ന് വൈകിട്ട് അഞ്ചിനകം ഓൺലൈൻ ആയി രജിസ്റ്റർ ചെയ്ത് ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും അപ്ലോഡ് ചെയ്യണം.