ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (ട്രെയിനി)

Share:

ഐ.എച്ച്.ആര്‍.ഡി.യുടെ കരുനാഗപ്പളളി മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ലീവ് വേക്കന്‍സിയില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനിയെ നിയമിക്കുന്നതിനുള്ള അഭിമുഖം 14ന് രാവിലെ 10ന് നടക്കും.

യോഗ്യത – സി.ഒ.പി.എ/ഒരു വര്‍ഷ ദൈര്‍ഘ്യമുള്ള ഡേറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സ്. സി.സി.എല്‍.ഐ.എസ്.സി/ബി.എല്‍.ഐ.എസ്.സി. യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ രണ്ട് പകര്‍പ്പുകളുമായി കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളേജ് ഓഫീസില്‍ അഭിമുഖത്തിനായി എത്തണം.

വിശദവിവരങ്ങള്‍ 0476 -2623597 നമ്പരില്‍ ലഭിക്കും.

Share: