ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍: താല്‍ക്കാലിക നിയമനം
എറണാകുളം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കാസ്പ് പദ്ധതിയുടെ കീഴില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍(10 ഒഴിവ്) തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമം നടത്തുന്നു.
യോഗ്യത: പ്രി ഡിഗ്രി, ഡിസിഎ. കാസ്പ് പദ്ധതിയുടെ കീഴിലുള്ള പ്രവര്‍ത്തന പരിചയം അഭികാമ്യം. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 28ന് രാവിലെ 10.30ന് നടക്കുന്ന വാക്ക് ഇന്റര്‍വ്യുവില്‍ പങ്കെടുക്കണം.
ഫോണ്‍: 0484 2754000, 2754453.