കറൻസി നോട്ട് പ്രസിൽ 117 ഒഴിവുകൾ
നാസിക്ക് : കറൻസി നോട്ട് പ്രസിൽ നിലവിലുള്ള 117 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
തസ്തിക: സൂപ്പർവൈസർ (ടെക്നിക്കൽ ഓപ്പറേഷൻ -പ്രിന്റിംഗ്) ഒന്നാം ക്ലാസ് എൻജിനിയറിംഗ് ഡിപ്ലോമ (പ്രിന്റിംഗ്) അല്ലെങ്കിൽ ബിഇ/ബിടെക്/ബിഎസ് സി എൻജിനീയറിംഗ് (പ്രിന്റിംഗ്)
പ്രായം: 18-30.
സൂപ്പർവൈസർ (ഒഫീഷൽ ലാംഗ്വേജ്): ഹിന്ദി/ഇംഗ്ലീഷിൽ പിജി (ബിരുദത്തിന് ഹിന്ദി/ഇംഗ്ലിഷ് ഒരു വിഷയമായിരിക്കണം), ഒരു വർഷ ട്രാൻസ്ലേഷൻ പരിചയം.
പ്രായം: 18-30.
ആർട്ടിസ്റ്റ് (ഗ്രാഫിക് ഡിസൈൻ): ആർട്സ്/വിഷ്വൽ ആർട്സ്/വൊക്കേഷനൽ (ഗ്രാഫിക്സ്) ബിരുദം (ഗ്രാഫിക് ഡിസൈൻ/കമേഴ്സ്യൽ ആർട്സിന് 55% മാർക്ക് വേണം);
പ്രായം: 18-28.
സെക്രട്ടേറിയൽ അസിസ്റ്റന്റ്: 55% മാർക്കോടെ ഏതെങ്കിലും ബിരുദം, കംപ്യൂട്ടർ അറിവ്, ഇംഗ്ലീഷ്/ ഹിന്ദി സ്റ്റെനോഗ്രഫിയിലും ടൈപ്പിംഗിലും പ്രാവീണ്യം.
പ്രായം: 18-28.
ജൂനിയർ ടെക്നിഷൻ വർക് ഷോപ് (ഇലക്ട്രിക്കൽ, മെഷിനിസ്റ്റ്, ഫിറ്റർ, ഇലക്ട്രോണിക്സ്, എയർ കണ്ടീഷനിംഗ്): ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ.
പ്രായം: 18-25.
ജൂനിയർ ടെക്നിഷൻ (പ്രിന്റിംഗ്/ കണ്ട്രോൾ): പ്രിന്റിംഗ് ട്രേഡിൽ ഐടിഐ/ പ്രിന്റിംഗ് ടെക്നോളജി ഡിപ്ലോമ. പ്രായം: 18-25.
കൂടുതൽ വിവരങ്ങൾ www.cnpnashik.spmcil.com എന്ന വെബ്സൈറ്റിൽ ലഭിക്കും.
ഓണ്‍ലൈൻ അപേക്ഷ ലഭിക്കേണ്ട അവസാന തിയതി: നവംബർ 18