എൻജിനീയർ, ഓവർസീയർ ഒഴിവ്

Share:

തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പിൽ 200 അക്രഡിറ്റഡ് എൻജിനീയർ, ഓവർസീയർ തസ്തികയിൽ സിവിൽ എൻജിനിയറിങ് ബിരുദമോ ബി.ടെക്/ഡിപ്ലോമയോ/ഐ.ടി.ഐ സർട്ടിഫിക്കറ്റോ പാസായ പട്ടികവർഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അവസാന തീയതി : ജൂലൈ 23 വൈകിട്ട് 5 മണി.

കൂടുതൽ വിവരങ്ങൾക്ക്: www.stdd.kerala.gov.in

പാലക്കാട്: പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ അക്രഡിറ്റഡ് എന്‍ജിനീയര്‍ ഓവര്‍സിയര്‍ തസ്തികയില്‍ നിയമനം നടത്തുന്നു.

ജില്ലയിലെ അര്‍ഹരായ പട്ടികജാതി വിഭാഗക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

യോഗ്യത: സിവില്‍ എന്‍ജിനീയറിങ്, ബി.ടെക്, ഡിപ്ലോമ, ഐ.ടി.ഐ

പ്രായപരിധി: 21 – 35 വയസ്സ്.

ഒരു വര്‍ഷത്തേക്കാണ് നിയമനം.

നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂലൈ 23 ന് വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട്, 678001 വിലാസത്തില്‍ ലഭ്യമാക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505005

Share: