ഫിസിയോതെറാപ്പിസ്റ്റ്, ന്യൂട്രീഷനിസ്റ്റ്: സി.ആർ.പി.എഫിൽ ഒഴിവുകൾ

Share:

ഫിസിയോതെറാപ്പിസ്റ്റ്, ന്യൂട്രീഷനിസ്റ്റ് എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് സി.ആർ.പി.എഫ് അപേക്ഷ ക്ഷണിച്ചു. സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിൻറെ ട്രെയിനിങ് ഡയറക്ടറേറ്റിലെ സ്പോർട്സ് വിങ്ങിലായിരിക്കും നിയമനം .

ഒഴിവുകൾ:

ഫിസിയോതെറാപ്പിസ്റ്റ്- 5
ന്യൂട്രീഷനിസ്റ്റ്- 1
ഒഴിവുകളുടെ എണ്ണം കൂടാനും കുറയാനും സാധ്യതയുണ്ട്.

വിദ്യാഭ്യാസ യോഗ്യത:
ഫിസിയെതെറാപ്പിസ്റ്റ്- ഒരു അംഗീകൃത ഇന്ത്യൻ/ വിദേശ സർവകലാശാലയിൽ നിന്ന് ഫിസിയോതെറാപ്പിയിലുള്ള ബിരുദാന്തര ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.
ന്യൂട്രീഷനിസ്റ്റ്- ന്യൂട്രീഷനിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ന്യൂട്രീഷൻ ആന്റ് ഡയറ്റെറ്റിക്സിലുള്ള പി.ജി ഡിപ്ലോമയാണ് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത.
പ്രായം: 40 വയസിൽ താഴെ
അപേക്ഷിക്കേണ്ട വിധം:
അപേക്ഷ igtrg@crpf.gov.in എന്ന ഇമെയിലേക്ക് അയക്കുക.
ഇ-മെയിലിലൂടെ ലഭിക്കുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കുകയുള്ളൂ.

കൂടുതൽ വിവരങ്ങൾ സി.ആർ.പി.എഫിന്റെ ഔദ്യോഗിക വെബ്സൈറ്റായ crpf.gov.in
ൽ ലഭിക്കും.
അപേക്ഷിക്കാനുള്ള അവസാന തീയതി : ജൂൺ 25

Tagscrpf
Share: